ടി20 ലോകകപ്പ്: ഒമാനെതിരെ അനായാസ വിജയവുമായി സിംബാബ്‌വെ

FEBRUARY 9, 2026, 1:02 PM

ടി20 ലോകകപ്പിൽ അനായാസ വിജയത്തോടെ തുടക്കമിട്ട് സിംബാബ്‌വെ. ആദ്യ പോരാട്ടത്തിൽ അവർ ഒമാനെ എട്ട് വിക്കറ്റിനു പരാജയപ്പെടുത്തി.

ഒമാൻ ഉയർത്തിയ 104 റൺസ് വിജയ ലക്ഷ്യം സിംബാബ്‌വെ വെറും 13.3 ഓവറിൽ മറികടന്നു. 2 വിക്കറ്റ് നഷ്ടത്തിൽ 106 റൺസെടുത്താണ് സിംബാബ്‌വെ ജയിച്ചു കയറിയത്.

ടോസ് നേടി സിംബാബ്‌വെ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ബാറ്റിങിനിറങ്ങിയ ഒമാൻ 19.5 ഓവറിൽ 103 റൺസിനു ഓൾ ഔട്ടായി.

vachakam
vachakam
vachakam

36 പന്തിൽ 7 ഫോറുകൾ സഹിതം 48 റൺസുമായി പുറത്താകാതെ നിന്ന ഓപ്പണർ ബ്രിയാൻ ബെന്നറ്റാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറർ. വെറ്ററൻ താരം ബ്രണ്ടൻ ടെയ്‌ലർ 30 പന്തിൽ 31 റൺസുമായി റിട്ടയേർഡ് ഹർട്ടായി. ക്യാ്ര്രപൻ സിക്കന്ദർ റാസ 5 റൺസുമായി പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റിങിനിറങ്ങിയ ഒമാൻ വൻ ബാറ്റിങ് തകർച്ചയാണ് നേരിട്ടത്. ഒരു ഘട്ടത്തിൽ അവർ 100 എത്തില്ലെന്നു തോന്നിച്ചു. 27 റൺസ് ചേർക്കുന്നതിനിടെ അവർക്ക് 5 മുൻനിര ബാറ്റർമാരെ നഷ്ടമായി. പിന്നീട് മധ്യനിരയും വാലറ്റവും ചേർന്നാണ് ടീമിനെ 100 കടത്തിയത്.

21 പന്തിൽ 28 റൺസെടുത്ത വിനായക് ശുക്ലയാണ് ഒമാന്റെ ടോപ് സ്‌കോറർ. സുഫിയാൻ മെഹ്മൂദ് 25 റൺസെടുത്തു. വാലറ്റത്ത് നദീം ഖാൻ 20 റൺസും സ്വന്തമാക്കി. ഒമാൻ ഇന്നിങ്‌സിൽ സിക്‌സടിച്ച ഏക ബാറ്ററും നദീമാണ്. ഈ മൂന്ന് പേർ മാത്രമാണ് രണ്ടക്കം കടന്ന ബാറ്റർമാർ.

vachakam
vachakam
vachakam

മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തിയ റിച്ചാർഡ് നഗരവ, ബ്ലസിങ് മുസർബാനി, ബ്രാഡ് ഇവാൻസ് എന്നിവരുടെ ബൗളിങാണ് ഒമാനെ തകർത്തത്. നഗരവ നാലോവറിൽ 17 റൺസും മുസർബാനി 16 റൺസും മാത്രമാണ് വിട്ടുകൊടുത്തത്.

ഇവാൻ 3.5 ഓവറിൽ 18 റൺസ് മാത്രം വഴങ്ങി. ഒരു വിക്കറ്റ് ക്യാ്ര്രപൻ സികന്ദർ റാസയ്ക്കാണ്. താരവും 4 ഓവറിൽ 17 റൺസ് മാത്രമാണ് വഴങ്ങിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam