കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് പിടിയിലായ സംഭവത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട ദൃശ്യയുടെ അമ്മ ദീപ.
വിനീഷിനെ ഇനി കുതിരവട്ടത്തേക്ക് അയക്കരുതെന്ന് ദീപ പ്രതികരിച്ചു. കുതിരവട്ടത്തു നിന്നും രണ്ടു തവണയാണ് വിനീഷ് രക്ഷപ്പെട്ടത്.
വിനീഷിനെ കനത്ത സുരക്ഷയിൽ ജയിലിൽ പാർപ്പിക്കണം. വിനീഷിന് മാനസിക പ്രശനങ്ങൾ ഇല്ലെന്നും രക്ഷപെടാൻ മാനസിക പ്രശ്നങ്ങൾ ഉള്ളതായി അഭിനയിക്കുകയാണെന്നും ദീപ വ്യക്തമാക്കി.
പുറത്തിറങ്ങിയ ശേഷം കുടുംബത്തെ തീർത്തു കളയുമെന്ന് വിനീഷ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. വിനീഷ് രക്ഷപ്പെട്ടതിന് ശേഷം കഴിഞ്ഞ മൂന്ന് മാസം ഭയന്നാണ് കഴിഞ്ഞിരുന്നതെന്നും ദീപ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
