ന്യൂയോർക്ക് സബ് വേയിൽ മൂന്ന് പേർക് കുത്തേറ്റു: അക്രമി പൊലീസിന്റെ വെടിയേറ്റു മരിച്ചു

APRIL 11, 2026, 11:34 PM

ന്യൂയോർക്ക്: ന്യൂയോർക്കിലെ തിരക്കേറിയ ഗ്രാൻഡ് സെൻട്രൽ സബ് വേ സ്റ്റേഷനിൽ യാത്രക്കാരെ വെട്ടിപ്പരിക്കേൽപ്പിച്ച അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു. ശനിയാഴ്ച രാവിലെയാണ് സംഭവം. ആന്തണി ഗ്രിഫിൻ (44) എന്നയാളാണ് കൊല്ലപ്പെട്ടത്.

കൈക്കോടാലി ഉപയോഗിച്ച് സ്റ്റേഷനിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരെ ഇയാൾ ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചു. 84ഉം 65ഉം വയസ്സുള്ള പുരുഷന്മാർക്കും 70 വയസ്സുള്ള സ്ത്രീക്കുമാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല.

സ്ഥലത്തെത്തിയ പൊലീസ് ആയുധം താഴെയിടാൻ 20 തവണ ആവശ്യപ്പെട്ടെങ്കിലും ഇയാൾ വഴങ്ങിയില്ല. സ്വയം 'ലൂസിഫർ' എന്ന് വിശേഷിപ്പിച്ചുകൊണ്ട് അക്രമി പൊലീസിന് നേരെ അടുത്തതോടെയാണ് വെടിവെപ്പ് ഉണ്ടായത്.

vachakam
vachakam
vachakam

അക്രമിക്ക് മുൻപും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് കമ്മീഷണർ ജെസീക്ക ടിഷ് അറിയിച്ചു. പൊലീസിന്റെ സമയോചിതമായ ഇടപെടലിനെ ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ പ്രശംസിച്ചു.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam