ഹൈദരാബാദിൽ ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് കൂറ്റന്‍ ട്രക്ക് മറിഞ്ഞ് വീണ് അപകടം; ഹൈക്കോടതി അഭിഭാഷകന് ദാരുണാന്ത്യം

APRIL 12, 2026, 12:11 AM

ഹൈദരാബാദ്: ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് കൂറ്റന്‍ ട്രക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം. മുതിര്‍ന്ന ഹൈക്കോടതി അഭിഭാഷകന്‍ ബി ശ്രീനിവാസ് റാവുവായിരുന്നു കാറിനകത്തുണ്ടായിരുന്നത്. 

ഹൈദരാബാദ്-വിജയവാഡ ഹൈവേയിലെ കാഞ്ചികചര്‍ള മണ്ഡലിലെ കീസാര ടോള്‍ പ്ലാസയ്ക്ക് സമീപമാണ് ദാരുണ സംഭവം നടന്നത്.ഹൈദരാബാദിലേക്ക് വരികയായിരുന്ന ബിഎംഡബ്ല്യു കാറിന് മുകളിലാണ് 4.20 ഓടെ നിയന്ത്രണം വിട്ട കോണ്‍ക്രീറ്റ് കുഴയ്ക്കുന്ന ടാങ്കര്‍ മറിഞ്ഞത്. 

അമരാവതിയില്‍ വച്ച് നടന്ന ബാര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്.ജെസിബിയുടെ സഹായത്തോടെയാണ് ശ്രീനിവാസിനെ പുറത്തെടുത്ത്. എന്നാല്‍ ഇദ്ദേഹം സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. മൃതദേഹം പുറത്തെടുത്തത് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. അപകടത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ പൊലീസ് സിസിടിവി പരിശോധിച്ച് വരികയാണ്. 

vachakam
vachakam
vachakam

ട്രക്ക് വീണ ബിഎംഡബ്ല്യു തകര്‍ന്നു പോയിട്ടുണ്ട്. പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പ്രാകാരം കുഴച്ച കോണ്‍ക്രീറ്റുമായി സഞ്ചരിച്ചിരുന്ന ട്രക്ക് ബ്രേക്ക് നഷ്ടപ്പെട്ടതോടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam