ടി20 ലോകകപ്പ്: അയർലൻഡിനെ കറക്കി വീഴ്ത്തി ശ്രീലങ്ക

FEBRUARY 8, 2026, 11:09 PM

കൊളംബോ: ട്വന്റി20 ലോകകപ്പിൽ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ശ്രീലങ്ക 20 റൺസിന് അയർലൻഡിനെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു. അയർലൻഡ് 19.5 ഓവറിൽ 143 റൺസിന് ഓൾ ഔട്ടായി.

3 വിക്കറ്റ് വീതം നേടിയ സ്പിന്നർമാരായ വാനിൻഡു ഹസരങ്കയുടേയും മഹീഷ് തീക്ഷണയുടേയും നേതൃത്വത്തിലാണ് ലങ്ക ഐറിഷ് ബാറ്റിംഗ് നിരയെ ഒതുക്കിയത്. ഹാരി ടെക്ടറിനും (40), റോസ് അഡയിറിനും (34) മാത്രമാണ് ഐറിഷ് ബാറ്റിംഗ് നിരയിൽ പിടിച്ചു നിൽക്കാനായുള്ളൂ.

നേരത്തേ വിക്കറ്റ് കീപ്പർ ബാറ്റർ കുശാൽ മെൻഡിസാണ് (പുറത്താകാതെ 43 പന്തിൽ 56) ലങ്കയുടെ ടോപ് സ്‌കോററായത്. 19 പന്തിൽ 4 ഫോറും 2 സിക്‌സും ഉൾപ്പെടെ 44 റൺസ് നേടിയ കാമിൻഡു മെൻഡിസ് വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തു.

vachakam
vachakam
vachakam

കാമിൻഡുവാണ് കളിയിലെ താരം. പതും നിസ്സാങ്ക 24 റൺസ് നേടി. അയർലൻഡിനായി മക്കാർത്തിയും ഡോക്‌റെല്ലും 2 വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ന്

സ്‌കോട്ട്‌ലാൻഡ് ഇറ്റലി (രാവിലെ 11 മുതൽ)

vachakam
vachakam
vachakam

സിംബാബ്‌വെ ഒമാൻ (വൈകിട്ട് 3 മുതൽ)

ദക്ഷിണാഫ്രിക്ക  കാനഡ (രാത്രി 7 മുതൽ)

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam