ടി20 ലോകകപ്പ്: ഇറ്റലിയെ തോൽപ്പിച്ച് സ്‌കോട്‌ലൻഡ്

FEBRUARY 9, 2026, 12:58 PM

ഇറ്റലിയുടെ ടി20 ലോകകപ്പ് അരങ്ങേറ്റം തോൽവിയോടെ. സ്‌കോട്‌ലൻഡിനെതിരായ മത്സരത്തിൽ 73 റൺസിനാണ് ഇറ്റലി പരാജയപ്പെട്ടത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സ്‌കോട്‌ലൻഡ് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ 207 റൺസാണ് നേടിയത്. 54 പന്തിൽ 84 റൺസെടുത്ത ജോർജ് മുൻസിയാണ് സ്‌കോട്‌ലൻഡിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

മറുപടി ബാറ്റിംഗിൽ ഇറ്റലി 16.4 ഓവറിൽ 134ന് എല്ലാവരും പുറത്താവുകയായിരുന്നു. മൈക്കൽ ലീസ്‌ക് സ്‌കോട്‌ലൻഡിന് വേണ്ടി നാല് വിക്കറ്റ് നേടി.

vachakam
vachakam
vachakam

31 പന്തിൽ 52 റൺസ് നേടിയ ബെൻ മനേറ്റിയാണ് ഇറ്റലിയുടെ ടോപ് സ്‌കോറർ. ഹാരി മനേറ്റി 37 റൺസെടുത്ത് പുറത്തായി. ജെ ജെ സ്മട്ട്‌സ് (22), അന്തോണി മോസ്‌ക (13) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങൾ. ഇറ്റാലിയൻ ക്യാ്ര്രപൻ വെയ്ൻ മാഡ്‌സെന് മത്സരത്തിനിടെ പരിക്കേറ്റത്തിനെ തുടർന്ന് ബാറ്റിംഗിനെത്താൻ സാധിച്ചില്ല.

ജസ്റ്റിൻ മോസ്‌ക (0), ഗ്രാന്റ് സ്റ്റിവാർട്ട് (2), ജിയാൻ മെയ്ഡ് (0), തോമസ് ഡ്രാക്ക (2), അലി ഹസൻ (0) എന്നിവർ പുറത്താവാതെ നിന്നു. ക്രിഷൻ കലുഗമാഗെ (3) പുറത്താവാതെ നിന്നു. സ്‌കോട്ടിഷ് നിരയിൽ മാർക്ക് വാട്ട് രണ്ടും വിക്കറ്റ് വീഴ്ത്തി.

നേരത്തെ മികച്ച തുടക്കമായിരുന്നു സ്‌കോട്‌ലൻഡിന്. ഒന്നാം വിക്കറ്റിൽ മുൻസി  മൈക്കൽ ജോൺസ് സഖ്യം 126 റൺസ് ചേർത്തു. മുൻസിയാണ് ആദ്യം മടങ്ങുന്നത്. സ്റ്റിവാർട്ടിന് വിക്കറ്റ്. രണ്ട് സിക്‌സും 13 ഫോറും ഉൾപ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്.

vachakam
vachakam
vachakam

സഹ ഓപ്പണർ മൈക്കൽ ജോൺസ് 37 റൺസെടുത്ത് പുറത്തായി. ബ്രൻഡൻ മക്മല്ലൻ (18 പന്തിൽ 41) മികച്ച പ്രകടനം പുറത്തെടുത്തു. മൈക്കൽ ലീസ്‌ക് (22) അദ്ദേഹത്തോടൊപ്പം പുറത്താവാതെ നിന്നു. റിച്ചി ബെരിംഗ്ടൺ (15), ടോം ബ്രൂസ് (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam