ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍; ടി20 വനിതാ ലോകകപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

JUNE 18, 2025, 9:01 AM

2026ല്‍ ഇംഗ്ലണ്ടില്‍ അരങ്ങേറുന്ന വനിതാ ടി20 ലോകകപ്പ് ക്രിക്കറ്റ്  ടൂര്‍ണമെന്റ് ഷെഡ്യൂള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പ്രഖ്യാപിച്ചു.

 ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണ്. ജൂണ്‍ 14 ഞായറാഴ്ച പാകിസ്താനെതിരായ ആദ്യ മല്‍സരത്തോടെ ഇന്ത്യയുടെ ലോകകപ്പ് പോരാട്ടം ആരംഭിക്കും. 

ഗ്രൂപ്പ് ഒന്നിലാണ് ഇന്ത്യയും പാകിസ്താനും ഉള്‍പ്പെട്ടത്. കരുത്തരായ ഓസ്ട്രേലിയും ദക്ഷിണാഫ്രിക്കയും ഈ ഗ്രൂപ്പിലാണ്. യോഗ്യതാ മത്സരങ്ങളിലൂടെ എത്തുന്ന മറ്റ് രണ്ട് രാജ്യങ്ങളും ഈ ഗ്രൂപ്പില്‍ പോരിനിറങ്ങും. 2025 ഒക്ടോബര്‍ 5 (ഞായറാഴ്ച) കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഈ മല്‍സരം. ഏകദിന ലോകകപ്പിന്റെ ആതിഥേയ രാജ്യം ഇന്ത്യയാണെങ്കിലും പാകിസ്താന്റെ മല്‍സരങ്ങള്‍ കൊളംബോയിലാണ് നടക്കുക.

vachakam
vachakam
vachakam

ഇന്ത്യയും പാകിസ്താനും ജൂണ്‍ 14 ഞായറാഴ്ച എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 7 മണിക്ക് ഏറ്റുമുട്ടും. ജൂണ്‍ 17ന് രണ്ടാം മല്‍സരത്തില്‍ യോഗ്യത നേടുന്ന പുതിയ രാജ്യവുമായി ഇന്ത്യന്‍ ടീം മല്‍സരിക്കും.

ജൂണ്‍ 21 ന് ദക്ഷിണാഫ്രിക്കയെയും ജൂണ്‍ 25 ന് യോഗ്യതാ മത്സരം വിജയിച്ച മറ്റൊരു ടീമിനെയും നേരിടും. ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം ജൂണ്‍ 28 ന് ലോര്‍ഡ്സില്‍ ഓസ്ട്രേലിയയ്ക്കെതിരെയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam