അൾജീരിയയെ തകർത്ത് സ്വിറ്റ്‌സർലൻഡ് പ്രീ-ക്വർട്ടറിൽ

JULY 3, 2026, 1:17 AM

ഫിഫ ലോകകപ്പ് 2026ന്റെ നോക്കൗട്ട് ഘട്ടത്തിൽ ആവേശം നിറച്ച് സ്വിറ്റ്‌സർലൻഡിന്റെ മികച്ച മുന്നേറ്റം. വാങ്കൂവറിൽ നടന്ന പോരാട്ടത്തിൽ അൾജീരിയയെ എതിരില്ലാത്ത ഗോളുകൾക്ക് തകർത്ത് സ്വിറ്റ്‌സർലൻഡ് കരുത്തുകാട്ടി.

തുടക്കം മുതൽ അറ്റാക്കിംഗ് ഫുട്‌ബോൾ പുറത്തെടുത്ത സ്വിസ് പട, ബ്രെൽ എംബോളോയുടെയും ഡാൻ എൻഡോയെയുടെയും ഗോളുകളിലൂടെയാണ് അർഹിച്ച വിജയം സ്വന്തമാക്കിയത്. 

മത്സരത്തിന്റെ തുടക്കത്തിൽ അൾജീരിയയ്ക്ക് മികച്ചൊരു അവസരം ലഭിച്ചെങ്കിലും ഹുസെം ഔവർ അത് പാഴാക്കി. അധികം വൈകാതെ തന്നെ സ്വിറ്റ്‌സർലൻഡ് തിരിച്ചടിച്ചു.

vachakam
vachakam
vachakam

ജോഹാൻ മൻസാംബിയുടെ തകർപ്പൻ മുന്നേറ്റത്തിനൊടുവിൽ ലഭിച്ച പാസ് ബ്രെൽ എംബോളോ അനായാസം വലയിലാക്കി സ്വിറ്റ്‌സർലൻഡിനെ മുന്നിലെത്തിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അൾജീരിയൻ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് ഡാൻ എൻഡോയെ കൂടി ഗോൾ നേടിയതോടെ സ്വിസ് ടീം ലീഡ് 20 ആയി ഉയർത്തി.

അൾജീരിയൻ താരങ്ങൾ തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും സ്വിസ് പ്രതിരോധം വിട്ടുകൊടുക്കാൻ തയ്യാറായില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam