ഏഷ്യാകപ്പിന് സൂര്യകുമാർ യാദവ് ഫിറ്റ്‌നസ് ടെസ്റ്റ് പാസായി

AUGUST 18, 2025, 9:11 AM

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ നായകൻ സൂര്യകുമാർ യാദവ് ഉണ്ടാകും. അദ്ദേഹം ബി.സി.സി.ഐയുടെ സെന്റർ ഓഫ് എക്‌സലൻസിൽ ഫിറ്റ്‌നസ് ടെസ്റ്റ് പാസായി.

ഈ വർഷം ആദ്യം മ്യൂണിക്കിൽ സ്‌പോർട്‌സ് ഹെർണിയക്ക് ശസ്ത്രക്രിയയ്ക്ക് വിധേയനായ സൂര്യകുമാർ യാദവ്  അജിത് അഗാർക്കർ നയിക്കുന്ന സെലക്ഷൻ കമ്മിറ്റി ടീമിനെ അന്തിമമാക്കുന്നതിന് മുമ്പുള്ള നിർബന്ധിത 'റിട്ടേൺ ടു പ്ലേ' ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കി.

സൂര്യകുമാർ യാദവ്, കഴിഞ്ഞ രണ്ട് മാസമായി ശസ്ത്രക്രിയയുടെ ഭാഗമായുള്ള വിശ്രമത്തിലായിരുന്നു. സെപ്തംബർ 9ന് യുഎഇയിൽ ആരംഭിക്കുന്ന ഏഷ്യാ കപ്പിന് മുന്നോടിയായി ഇന്ത്യയ്ക്ക് ഇത് ഒരു വലിയ ഉത്തേജനമാണ്. സെപ്തംബർ 10ന് ആതിഥേയരായ യുഎഇക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ശേഷം സെപ്തംബർ 14ന് ദുബായിൽ പാകിസ്ഥാനെതിരെയും ഇന്ത്യ കളിക്കും.

vachakam
vachakam
vachakam

34കാരനായ സൂര്യകുമാർ യാദവ് ഈ വർഷം നടന്ന ഐപിഎല്ലിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam