ധോണിയെ വെല്ലുന്ന സ്റ്റംപിങ്ങ്, സഞ്ജു -ക്ലാസൻ വാക്‌പോര്

MAY 19, 2026, 9:08 AM

ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് സൺറൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടത്തിനിടെ ചെന്നൈ താരം സഞ്ജു സാംസണും ഹൈദരാബാദ് താരം ഹെൻറിച്ച് ക്ലാസനും തമ്മിൽ വാക്‌പോര്.
എം.എസ്. ധോണിയുടെ മിന്നൽ സ്റ്റംപിങ്ങുകളെ ഓർമ്മിപ്പിക്കുന്ന രീതിയിൽ സഞ്ജു ക്ലാസനെ സ്റ്റംപിംഗിലൂടെ പുറത്താക്കിയതിന് പിന്നാലെയാണ് ഗ്രൗണ്ടിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
ചെന്നൈ ഉയർത്തിയ 181 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഹൈദരാബാദിനായി ഇഷാൻ കിഷനും (47 പന്തിൽ 70), ഹെൻറിച്ച് ക്ലാസനും (26 പന്തിൽ 47) തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. ആറ് ഫോറുകളും രണ്ട് സിക്‌സറുകളുമായി ക്ലാസൻ ചെന്നൈ ബൗളർമാരെ നിലംപരിശാക്കുന്നതിനിടെയാണ് 15-ാം ഓവറിൽ നൂർ അഹമ്മദ് ചെന്നൈക്ക് പ്രതീക്ഷ നൽകിയ ആ ബ്രേക്ക് ത്രൂ സമ്മാനിച്ചത്.

നൂർ അഹമ്മദിന്റെ തകർപ്പൻ ഗൂഗ്ലിയിൽ ക്ലാസൻ ബീറ്റണായ നിമിഷം, കണ്ണടച്ചു തുറക്കും വേഗത്തിലാണ് സഞ്ജു സാംസൺ ബെയിൽസ് തെറിപ്പിച്ചത്. ചെപ്പോക്കിലെ ചെന്നൈ ആരാധകരെ തങ്ങളുടെ പ്രിയപ്പെട്ട 'തല' ധോണിയുടെ സുവർണ്ണകാലം ഓർമ്മിപ്പിക്കുന്നതായിരുന്നു സഞ്ജുവിന്റെ ലോകോത്തര സ്റ്റംപിഗ്. സഞ്ജുവിന്റെ മിന്നൽ സ്റ്റംപിംഗ് കാണാൻ ഡ്രസ്സിംഗ് റൂമിൽ സാക്ഷാൽ എം.എസ്. ധോണിയുമുണ്ടായിരുന്നു. സ്റ്റംപ് ചെയ്തശേഷം ആവേശത്തോടെ തുള്ളിച്ചാടിയ സഞ്ജു റീ പ്ലേ കാണും മുമ്പെ അത് ഔട്ടാണെന്ന് ഉറപ്പിച്ചിരുന്നു.

ടിവി റീപ്ലേയിൽ ക്ലാസൻ ഔട്ടാണെന്ന് വിധിച്ചതോടെ നൂർ അഹമ്മദ് അടക്കമുള്ള ചെന്നൈ താരങ്ങൾ സഞ്ജുവിനെ അഭിനന്ദിക്കുന്നതിനിടെയാണ് വിക്കറ്റ് നഷ്ടമായതിന്റെ കടുത്ത നിരാശയിൽ മടങ്ങുകയായിരുന്ന ക്ലാസൻ, സഞ്ജു സാംസണെ തിരിഞ്ഞുനോക്കി എന്തോ പറഞ്ഞത്. ഇതോടെ ക്ലാസൻ വീണ്ടും സഞ്ജുവിന് നേർക്ക് വിരൽചൂണ്ടി എന്തോ വിളിച്ചുപറഞ്ഞെങ്കിലും ശിവം ദുബെ ഇടപെട്ട് ക്ലാസനെ പറഞ്ഞയക്കുയായിരുന്നു.

vachakam
vachakam
vachakam

പിന്നീട് അമ്പയറോടും സഞ്ജു കാര്യങ്ങൾ വിശദീകരിക്കുന്നുണ്ടായിരുന്നു. അർധസെഞ്ചുറിക്ക് തൊട്ടരികെ പുറത്തായതിന്റെയും, മത്സരം ഫിനിഷ് ചെയ്യാൻ സാധിക്കാത്തതിന്റെയും സമ്മർദ്ദമാണ് ക്ലാസനെ ചൊടിപ്പിച്ചതെന്നാണ് സൂചന.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam