ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്ക് അനായാസ വിജയം. ബംഗ്ലാദേശ് ഉയർത്തിയ 140 റൺസ് വിജയലക്ഷ്യം 14.4 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലങ്ക മറികടന്നു.രണ്ടാം വിക്കറ്റിൽ പാത്തും നിസംഗ കാമിൽ മിഷാര സഖ്യം പടുത്തുയർത്തിയ 95 റൺസിന്റെ കൂട്ടുകെട്ടാണ് ലങ്കൻ ജയം എളുപ്പമാക്കിയത്.
വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് രണ്ടാം ഓവറിൽ ടീം സ്‌കോർ 13ൽ നിൽക്കെ ഓപ്പണർ കുസാൽ മെൻഡിസിന്റെ വിക്കറ്റ് നഷ്ടമായി. 3(6) മാത്രമായിരുന്നു താരത്തിന്റെ സംഭാവന. രണ്ടാം വിക്കറ്റിൽ മറ്റൊരു ഓപ്പണർ പാത്തും നിസംഗ 50(34) കാമിൽ മിഷാരയ്ക്ക് 46*(32) ഒപ്പം നേടിയ 95 റൺസ് കൂട്ടുകെട്ട് വിജയലക്ഷ്യം പിന്തുർന്ന ശ്രീലങ്കയ്ക്ക് നിർണായകമായി.
52 പന്തുകളിൽ നിന്നാണ് ഇരുവരും ചേർന്ന് 95 റൺസ് കൂട്ടുകെട്ടുണ്ടാക്കിയത്. നിസംഗ പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. പിന്നീട് വന്ന കുസാൽ പെരേര 9(9), ദസൂൺ ഷണക 1(3) എന്നിവർ പെട്ടെന്ന് പുറത്തായി. ക്യാപ്ടൻ ചാരിത് അസലങ്ക 10*(4) പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 139 റൺസ് ആണ് നേടിയത്. 9.5 ഓവറിൽ 53ന് അഞ്ച് എന്ന നിലയിൽ ബാറ്റിംഗ് തകർച്ചയെ നേരിട്ട് നിൽക്കവെ ജാക്കർ അലി 41*(34), ഷമീം ഹുസൈൻ 42*(34) എന്നിവർ പിരിയാത്ത ആറാം വിക്കറ്റിൽ 61 പന്തുകളിൽ നിന്ന് നേടിയ 86 റൺസിന്റെ കൂട്ടുകെട്ടാണ് ബംഗ്ലാദേശിനെ കരകയറ്റിയത്. ഓപ്പണർമാരായ തൻസീദ് ഹസൻ, പർവേസ് ഹുസൈൻ ഈമോൻ എന്നിവർ പൂജ്യത്തിന് പുറത്തായി.
ക്യാ്ര്രപൻ ലിറ്റൺ ദാസ് 28(26), മെഹ്ദി ഹസൻ 9(7), തൗഹിദ് ഹൃദോയ് 8(9) എന്നിങ്ങനെയാണ് മറ്റ് ബാറ്റർമാരുടെ സംഭാവന. ശ്രീലങ്കയ്ക്ക് വേണ്ടി വാണിന്ദു ഹസരംഗ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ നുവാൻ തുഷാരയ്ക്കും ദുഷ്മന്ത ചമീരയ്ക്കും ഓരോ വിക്കറ്റ് വീതവും ലഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്