വനിതാ ഏഷ്യാകപ്പിൽ വമ്പൻ ജയവുമായി ശ്രീലങ്ക

JULY 23, 2024, 2:13 PM

ഏഷ്യാ കപ്പിൽ ശ്രീലങ്ക വനിതകൾക്ക് തുടർച്ചയായ രണ്ടാം വിജയം. മലേഷ്യക്കെതിരെ 144 റൺസിന്റെ വിജയമാണ് ശ്രീലങ്ക നേടിയത്. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 20 ഓവറിൽ 184 റൺസ് എടുത്തു. സെഞ്ച്വറി നേടിയ ചമാരി അട്ടപട്ടുവിന്റെ പ്രകടനമാണ് ശ്രീലങ്കയ്ക്ക് വലിയ സ്‌കോർ നൽകിയത്. 69 പന്തിൽ നിന്ന് 119 റൺസ് ചമാരി അട്ടപട്ടു നേടി.

7 സിക്‌സും 14 ഫോറും ചമാരിയുടെ ഇന്നത്തെ ഇന്നിങ്‌സിൽ ഉണ്ടായിരുന്നു. ഏഷ്യാ കപ്പ് ടി20യിൽ ഒരു ശ്രീലങ്കൻ താരത്തിന്റെ ഏറ്റവും വലിയ സ്‌കോറാണ് ചമാരി നേടിയത്. ശ്രീലങ്കയ്ക്ക് ആയി അനുഷ്‌ക സഞ്ജീവിനി 31 റൺസും എടുത്തു.

മറുപടി ബാറ്റിങിന് ഇറങ്ങിയ മലേഷ്യക്ക് വെറും 40 റൺസ് മാത്രമേ എടുക്കാൻ ആയുള്ളൂ. 10 റൺ എടുത്ത എൽസ ഹണ്ടർ മാത്രമാണ് മലേഷ്യൻ ടീമിൽ നിന്ന് രണ്ടക്കം കടന്നത്. ശ്രീലങ്കയ്ക്ക് ആയി ശാശിനി മൂന്ന് വിക്കറ്റും കവിന്ദിയും കവിശയും രണ്ട് വിക്കറ്റ് വീതം നേടി

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam