മികച്ച സംഘവുമായാണ് സ്‌പെയിൻ ലോകകപ്പിനെത്തിയത്. എന്നാൽ സ്‌പെയിനെ ഒരുതരത്തിലും ഗോളിലേക്ക് വഴിതുറക്കാൻ അനുവദിക്കാതെയാണ് കേപ് വെർദെ മത്സരം അവസാനിപ്പിച്ചത്. ഗോൾരഹിത സമനില കേപ് വെർദെയ്ക്ക് ജയത്തിന് തുല്യമായി.
അതേസമയം, മത്സരത്തിൽ നാണക്കേടിന്റെ റെക്കോർഡ് പേരിലാക്കിയിരിക്കുകയാണ് സ്പാനിഷ് താരം മൈകൽ ഒയർസബാൽ. സ്‌പെയിനിന്റെ സ്‌ട്രൈക്കറായ മൈകൽ ഒയർസബാലിന്റെ പ്രകടനം തീർത്തും മോശമായിരുന്നു. കളിയിൽ ഇത് നന്നായി പ്രകടവുമായിരുന്നു.
ലോകകപ്പ് ചരിത്രത്തിലെ നാണംകെട്ട റെക്കോർഡാണ് ഒയർസബാലിന്റെ പേരിലായിരിക്കുന്നത്. കേപ് വെർദെയ്‌ക്കെതിരായ കളിയാരംഭിച്ച് 30 മിനിറ്റോളം ഒയർസബാലിന് പന്ത് ഒന്ന് തൊടാൻ പോലും കിട്ടിയിരുന്നില്ല. 1966 ലോകകപ്പിനു ശേഷം ഒരു ലോകകപ്പ് മത്സരത്തിന്റെ ആദ്യ 30 മിനിറ്റിൽ ഒരു തവണ പോലും പന്തിൽ സ്പർശിക്കാൻ അവസരം ലഭിക്കാത്ത ആദ്യ താരമെന്ന നാണക്കേടാണ് ഇതോടെ ഒയർസബാലിന്റെ പേരിലായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
