ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോളയ്ക്ക് ലോകസുന്ദരിപ്പട്ടം; ഇന്ത്യയുടെ നികിത പൊര്‍വാള്‍ ടോപ്പ് 40 ല്‍ പുറത്തായി

SEPTEMBER 5, 2026, 8:34 PM

 വിയറ്റ്നാം: ലോകസുന്ദരിപ്പട്ടം സ്വന്തമാക്കി ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോള (26). വിയറ്റ്നാമില്‍ അരങ്ങേറിയ 73-ാമത് മിസ് വേള്‍ഡ് 2026 മത്സരത്തിന്റെ ഗംഭീരമായ ഫൈനലിലാണ് ജൊഹെയ്റി മോള ആഗോള ഭംഗിയുടെ തിലകച്ചാര്‍ത്ത് അണിഞ്ഞത്. മുന്‍ മിസ് വേള്‍ഡ് തായ്‌ലന്‍ഡിന്റെ ഓപ്പല്‍ സുചാത ചുവാങ്ശ്രീ പുതിയ വിജയിയെ ലോകസുന്ദരി കിരീടമണിയിച്ചു.

മത്സരത്തില്‍ സ്പെയിന്റെ എലിസബത്ത് റെയ്നസ് ഫസ്റ്റ് റണ്ണറപ്പായും മലേഷ്യയുടെ താനുസിയ ചെട്ടി സെക്കന്‍ഡ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. എറിത്രിയയുടെ സ്നിറ്റ് ഹബ്തേബ്, വിയറ്റ്നാമിന്റെ ലെ ങ്ഗുയെന്‍ ബാഓ ങ്ഗോക്, ദക്ഷിണാഫ്രിക്കയുടെ റൊമാന്‍ഡ ഹോംബിര്‍ എന്നിവരാണ് ടോപ് 6 ഫൈനലില്‍ ഇടംപിടിച്ച മറ്റ് മത്സരാര്‍ഥികള്‍.

സുന്ദരി മാത്രമല്ല, സാമൂഹിക പ്രതിബദ്ധതയുടെ വാഗ്ദാനം

കേവലം സൗന്ദര്യമത്സരത്തിനപ്പുറം വേറിട്ട പ്രവര്‍ത്തന മികവോടെയാണ് ജൊഹെയ്റി മോള കിരീടത്തിലേക്കെത്തിയത്. ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദധാരിയായ ഇവര്‍ അറിയപ്പെടുന്ന വിദ്യാഭ്യാസപ്രവര്‍ത്തകയും കമ്യൂണിക്കേറ്ററുമാണ്. പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം ഉറപ്പാക്കാന്‍ വോയ്‌സസ് ഓഫ് ടുമാറോ എന്ന സംഘടനയ്ക്കും ഇവര്‍ രൂപം നല്‍കിയിട്ടുണ്ട്.

സാഹിത്യം, സോഷ്യല്‍ സ്റ്റഡീസ് എന്നീ വിഷയങ്ങളില്‍ അധ്യാപികയായ ജൊഹെയ്റി മാധ്യമപ്രവര്‍ത്തന രംഗത്തും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പ്രമുഖ മാധ്യമ ശൃംഖലയായ യൂണിവിഷന്‍ ന്യൂയോര്‍ക്കിന്റെ പ്രാദേശിക വാര്‍ത്താവിഭാഗത്തില്‍ റിപ്പാര്‍ട്ടറായി പ്രവര്‍ത്തിച്ച പരിചയസമ്പത്തും ഇരുപത്തിയാറുകാരിയായ ഈ മിസ് വേള്‍ഡിനുണ്ട്.

ഇന്ത്യയുടെ നികിത പൊര്‍വാള്‍ ടോപ്പ് 40 ല്‍ പുറത്തായി

ലോകസുന്ദരി വേദിയില്‍ വലിയ പ്രതീക്ഷകളോടെ എത്തിയ ഇന്ത്യന്‍ പ്രതിനിധി നികിത പൊര്‍വാളിന് ടോപ്പ് 40 റൗണ്ടിനപ്പുറത്തേക്ക് കടക്കാനായില്ല. മികച്ച പ്രകടനത്തിലൂടെ മത്സരവേദിയില്‍ ശ്രദ്ധ നേടാനും ഇന്ത്യയുടെ സാന്നിധ്യം അടയാളപ്പെടുത്താനും സാധിച്ചെങ്കിലും തൊട്ടടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടാന്‍ നികിതയ്ക്ക് കഴിയാതെ പോവുകയായിരുന്നു.

English summary

In the 73rd Miss World 2026 pageant held in Vietnam, 26-year-old Johairy Mola of the Dominican Republic was crowned the new Miss World by former titleholder Opal Suchata Chuangsri of Thailand. Spain's Elizabeth Reynes and Malaysia's Thanushia Chetty secured the first and second runner-up spots, respectively, while contestants from Eritrea, Vietnam, and South Africa rounded out the top six. Beyond her pageant success, Mola is a business management graduate, educator, and former Univision New York reporter who founded 'Voices of Tomorrow,' an initiative providing English education to underprivileged children. Meanwhile, India's representative, Nikita Porwal, made an impactful impression on the global stage but concluded her journey in the top 40 round.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam