മുൻ ഇന്ത്യൻ ലെഗ് സ്പിന്നറും കമന്റേറ്ററുമായ ലക്ഷ്മൺ ശിവരാമകൃഷ്ണൻ ബി.സി.സി.ഐ കമന്ററി പാനലിൽ നിന്ന് വിരമിച്ചു. കരിയർ അവസാനിപ്പിക്കുകയാണെന്ന പ്രഖ്യാപനത്തിനൊപ്പം ബി.സി.സി.ഐക്കെതിരെയും ടെലിവിഷൻ പ്രൊഡക്ഷൻ രംഗത്തെ വിവേചനത്തിനെതിരെയും കടുത്ത ആരോപണങ്ങളാണ് 60കാരനായ താരം ഉന്നയിച്ചിരിക്കുന്നത്.
കഴിഞ്ഞ 23 വർഷമായി ടോസ് സമയത്തോ പ്രസന്റേഷൻ ചടങ്ങുകളിലോ തന്നെ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ശിവരാമകൃഷ്ണൻ അതൃപ്തി പ്രകടിപ്പിച്ചു. തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. കമന്ററി രംഗത്ത് നിറത്തിന്റെ പേരിൽ വിവേചനം നേരിടുന്നുണ്ടോ എന്ന ആരാധകന്റെ ചോദ്യത്തിന്, 'നിങ്ങൾ പറഞ്ഞത് ശരിയാണ്, നിറത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം നിലനിൽക്കുന്നു,' എന്ന് അദ്ദേഹം മറുപടി നൽകി. രവി ശാസ്ത്രി ഇന്ത്യൻ ടീം കോച്ച് ആയിരുന്ന സമയത്ത് പോലും പുതിയതായി വരുന്നവർക്ക് പിച്ച് റിപ്പോർട്ടും ടോസും നൽകിയപ്പോൾ തന്നെ തഴഞ്ഞതിന്റെ കാരണം ചിന്തിച്ചു നോക്കാനും അദ്ദേഹം ആരാധകരോട് ആവശ്യപ്പെട്ടു.
1980കളിൽ 17-ാം വയസിൽ മാന്ത്രിക സ്പിൻ ബൗളിങ്ങിലൂടെ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച ശിവരാമകൃഷ്ണൻ, കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി കമന്ററി ബോക്‌സിലെ സജീവ സാന്നിധ്യമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
