ഗോഹട്ടി: ലോക ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ വനിതാ താരം തൻവി ശർമ്മയ്ക്ക് വെള്ളി. ഇന്നലെ നടന്ന ഫൈനലിൽ തായ്‌ലാൻഡിന്റെ അന്യാപത് ഫിചിത് പ്രീചാസാക്കിനോട് തോറ്റതോടെയാണ് തൻവിക്ക് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്. 7-15, 12-15 എന്ന സ്‌കോറിനാണ് 16കാരിയായ തൻവി തോൽവി വഴങ്ങിയത്. സെമിയിൽ ചൈനയുടെ ലി യു സിയയെ 15-11, 15-9ന് തോൽപ്പിച്ചാണ് തൻവി ഫൈനലിലേക്ക് കടന്നത്. ഈ വർഷം നടന്ന ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ തൻവി വെങ്കലം നേടിയിരുന്നു.
17 വർഷത്തിന് ശേഷമാണ് ലോക ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഒരു ഇന്ത്യൻ വനിതാതാരം മെഡൽ നേടുന്നത്. ലോക ജൂനിയർ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ പെൺകുട്ടിയാണ് തൻവി. 1996ൽ അപർണ പോപ്പട്ടും 2006, 2008 വർഷങ്ങളിൽ സൈന നെഹ്‌വാളുമാണ് ഇതിനുമുമ്പ് ഫൈനലിൽ കളിച്ചവർ.
അപർണ വെള്ളി നേടിയപ്പോൾ സൈന 2006ൽ വെള്ളിയും 2008ൽ സ്വർണവും നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്