സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ഇടത് വാരിയെല്ലിന് പരിക്കേറ്റ ഇന്ത്യന്‍ ബാറ്റര്‍ ശ്രേയസ് അയ്യരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഓസ്ട്രേലിയന്‍ ഇന്നിംഗ്സിന്റെ 33-ാം ഓവറിലാണ് അയ്യര്‍ക്ക് പരിക്കേറ്റത്. ഹര്‍ഷിത് റാണയുടെ പന്തില്‍ അലക്‌സ് കാരിയുടെ ക്യാച്ചെടുത്തപ്പോഴാണ് പരിക്കേറ്റത്.
'സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ഇന്ത്യന്‍ ബാറ്റര്‍ ശ്രേയസ് അയ്യരുടെ ഇടത് വാരിയെല്ലിന് പരിക്കേറ്റു. പരിക്കിനെക്കുറിച്ചുള്ള കൂടുതല്‍ പരിശോധനകള്‍ക്കും വിലയിരുത്തലുകള്‍ക്കുമായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു' എന്ന് ബിസിസിഐ പ്രസ്താവനയില്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
