ഐപിഎൽ ഫൈനലിൽ ആർസിബിയോട് തോറ്റതിന് ശേഷം പഞ്ചാബ് കിംഗ്സ് ക്യാപ്റ്റൻ ശ്രേയസ് അയ്യറുടെ പ്രതികരണമാണ് ക്രിക്കറ്റ് ലോകത്തിലെ ഏറ്റവും പുതിയ ചർച്ച. ദൗത്യം പൂർത്തിയായിട്ടില്ലെന്നും അടുത്ത തവണ താൻ കിരീടം നേടുമെന്നും ശ്രേയസ് പറഞ്ഞു.
സത്യം പറഞ്ഞാൽ, തോൽവിയിൽ താൻ നിരാശനാണ്. എന്നാൽ നമ്മുടെ ടീം ഇത്രയും ദൂരം എത്തിയതിൽ താൻ സന്തോഷിക്കുന്നു. ടീം മാനേജ്‌മെന്റിനും സപ്പോർട്ട് സ്റ്റാഫിനും ഈ നേട്ടത്തിൽ പങ്കാളികളായ എല്ലാവർക്കും നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ തോറ്റപ്പോൾ പോരാട്ടം തോറ്റിരിക്കാം, പക്ഷെ യുദ്ധം തോറ്റിട്ടില്ലെന്ന അയ്യരുടെ വാക്കുകൾ വൈറലായിരുന്നു. ശേഷം മുംബൈ ഇന്ത്യൻസിനെതിരെ രണ്ടാം ക്വാളിഫയറില്‍ മുന്നിൽ നിന്ന് നയിച്ച് താരം ഫൈനൽ ബെർത്ത് നേടികൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ ആ മികവ് താരത്തിന് ഫൈനലിൽ ആവർത്തിക്കാനായില്ല. ഫലമോ ആറ് റൺസിന് ആർസിബിക്ക് മുന്നിൽ കിരീടം അടിയറവ് പറയേണ്ടിയും വന്നു.
തോറ്റെങ്കിലും തലയുയർത്തി തന്നെയാണ് ശ്രേയസിന്റെ മടക്കം. കഴിഞ്ഞ സീസണിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം കിരീടം നേടിയിരുന്ന താരം മുമ്പ് ഡൽഹി ക്യാപിറ്റൽസിനെയും ഫൈനലിലേക്ക് നയിച്ചിരുന്നു. 26.75 കോടി രൂപക്ക് കൊല്‍ക്കത്തയില്‍ നിന്ന് പഞ്ചാബിലെത്തിയ ശ്രേയസ് കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും തന്‍റെ താരമൂല്യത്തിനൊത്ത പ്രകടനാണ് പുറത്തെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്