സെഞ്ചൂറിയൻ ടെസ്റ്റിലെ വമ്പൻതോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിനെ രൂക്ഷമായി വിമർശിച്ച് മുൻനായകൻ സുനിൽ ഗാവസ്‌കർ. സെഞ്ചൂറിയൻ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ഇന്നിംഗ്‌സ് തോൽവിയാണുണ്ടായത്. 163 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് കടവുമായി മൂന്നാം ദിനം രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 34.1 ഓവറിൽ 131 റൺസിന് ഓൾ ഔട്ടായി ഇന്നിംഗ്‌സിനും 32 റൺസിനുംതോറ്റു. 76 റൺസെടുത്ത വിരാട്‌കോലി മാത്രമെ ഇന്ത്യക്കായി രണ്ടാം ഇന്നിംഗ്‌സിൽ പൊരുതിയുള്ളു.
പിന്നാലെയാണ് ഗവാസ്‌കർ വിമർശനുമായെത്തിയത്. ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് പരിശീലന മത്സരം കളിക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് ഗാവസ്‌കർ കുറ്റപ്പെടുത്തി. അദ്ദേഹത്തിന്റെ വാക്കുകൾ... ''ദക്ഷിണാഫ്രിക്കൻ പേസ് കരുത്തിന് മുന്നിൽ ഇന്ത്യൻ ബാറ്റർമാർക്ക് മറുപടി ഉണ്ടായിരുന്നില്ല. ഫലം മൂന്നാം ദിനം ഇന്ത്യക്ക് ഇന്നിംഗ്‌സ് തോൽവി.
തയ്യാറെടുപ്പുകളിലെ പോരായ്മയാണ് ഞെട്ടിക്കുന്ന തോൽവിക്ക് കാരണം. ഒറ്റ പരിശീലന മത്സരംപോലും കളിക്കാതിരുന്നത് ഗുരുതര വീഴ്ച്ചയാണ്. ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് മത്സരം കളിക്കുക എളുപ്പമല്ല. തയ്യാറെടുപ്പില്ലാതെ ഇറങ്ങിയതാണ് സെഞ്ചൂറിയനിൽ ഇന്ത്യക്ക് വിനയായത്. നിർബന്ധമായും പരിശീലന മത്സരം കളിക്കണമായിരുന്നു. ടീം മാനേജ്‌മെന്റിന്റെ വീഴ്ചയാണിത്.
ഇന്ത്യ എ ടീമിലെ താരങ്ങളുമായാണ് രോഹിത് ശർമ അടക്കമുള്ളവർ കളിച്ചത്. ഇതൊരു തമാശ ആയേ കാണാൻ കഴിയൂ. ശക്തമായ ബൗളിംഗ് നിരയെനേരിടാനുള്ള പരിചയം പരിശീലന മത്സരത്തിലൂടെയേ കിട്ടൂ.'' ഗവാസ്‌കർ കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്