ഡ്രസിംഗ് റൂമിലെത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആത്മവീര്യമുയര്‍ത്തിയ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് മുഹമ്മദ് ഷമി

NOVEMBER 20, 2023, 7:38 PM

ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് ശേഷം ഡ്രസ്സിംഗ് റൂമിലേക്ക് വന്ന് തളര്‍ന്നിരുന്ന ടീമിനെ സമാശ്വസിപ്പിക്കുകയും ആത്മവീര്യം ഉയര്‍ത്തുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊഷ്മളമായ പെരുമാറ്റത്തിന് നന്ദി പറഞ്ഞ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. 

'നിര്‍ഭാഗ്യവശാല്‍ ഇന്നലെ ഞങ്ങളുടെ ദിവസമായിരുന്നില്ല. ടൂര്‍ണമെന്റിലുടനീളം ഞങ്ങളുടെ ടീമിനെയും എന്നെയും പിന്തുണച്ചതിന് എല്ലാ ഇന്ത്യക്കാര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പ്രത്യേകമായി ഡ്രസ്സിംഗ് റൂമില്‍ വന്ന് ഞങ്ങളുടെ ആവേശം ഉയര്‍ത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി. ഞങ്ങള്‍ തിരിച്ചുവരും!' ഷമി എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

മത്സരത്തിന് ശേഷം പ്രധാനമന്ത്രി മോദി ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂം സന്ദര്‍ശിച്ചതായി രവീന്ദ്ര ജഡേജ വെളിപ്പെടുത്തിയിരുന്നു. ഹൃദയഭേദകമായ തോല്‍വിക്ക് ശേഷം കളിക്കാരുടെ ആവേശം ഉയര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു അദ്ദേഹത്തിന്റെ സാന്നിധ്യം. നിരാശാജനകമായ അവസാനമുണ്ടായിട്ടും ടൂര്‍ണമെന്റിലുടനീളമുള്ള മികച്ച പ്രകടനത്തിന് ടീമിനെ അഭിനന്ദിക്കാനും അവരുടെ കഠിനമായ യാത്രയെ അംഗീകരിക്കാനുമുള്ള ശ്രമമായാണ് പ്രധാനമന്ത്രിയുടെ നടപടി വിലയിരുത്തപ്പെട്ടത്. ടീം രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയെന്നും എന്നും രാജ്യം ഇന്ത്യന്‍ ടീമിനോടൊപ്പം നിലകൊള്ളുമെന്നും പ്രധാനമന്ത്രി എക്‌സ് പോസ്റ്റില്‍ പറഞ്ഞിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam