ഷമാര്‍ ജോസഫ് ഐപിഎലിലേക്ക്; മാര്‍ക്ക് വുഡിന് പകരം ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമില്‍

FEBRUARY 10, 2024, 5:54 PM

ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് അവിശ്വസനീയമായ വിജയം നേടിക്കൊടുത്ത താരോദയം ഷമാര്‍ ജോസഫ് ഐപിഎലിലേക്ക്. ഐപിഎല്‍ 2024 സീസണില്‍ ഷമാര്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിനായി (എല്‍എസ്ജി) കളിക്കും. ഇംഗ്ലണ്ടിന്റെ മാര്‍ക്ക് വുഡിന് പകരമാണ് ഷമാര്‍ ജോസഫിനെ എല്‍എസ്ജി ടീമിലെടുത്തിരിക്കുന്നത്. മൂന്ന് കോടി രൂപ പ്രതിഫലത്തിലാണ് ജോസഫ് എല്‍എസ്ജിയില്‍ ചേരുന്നത്. 

24-കാരനായ ജോസഫ് ഓസീസിനെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റിലാണ് അരങ്ങേറ്റം കുറിച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ തന്നെ 5 വിക്കറ്റുമായി വരവറിയിച്ചു. എന്നിരുന്നാലും, രണ്ടാം ടെസ്റ്റിലാണ് അദ്ദേഹം ചരിത്രം കുറിച്ച പ്രകടനം നടത്തിയത്. ഓസീസ് ശക്തികേന്ദ്രമെന്ന നിലയില്‍ പേരുകേട്ട വേദിയായ ഗാബയില്‍ വിന്‍ഡീസിനെ എട്ട് റണ്‍സിന്റെ വിജയത്തിലേക്ക് നയിച്ചു അദ്ദേഹം.

സമീപകാലം വരെ ഒരു സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തിരുന്ന ഷമാറിന്റെ ക്രിക്കറ്റ് കരിയര്‍ വിസ്മയിപ്പിക്കുന്നതാണ്. ഒരു വര്‍ഷം മുമ്പ് ആദ്യ ഫസ്റ്റ് ക്ലാസ് മല്‍സരം കളിച്ച അദ്ദേഹം തന്റെ പ്രതിഭയുടെ മിന്നലാട്ടം കൊണ്ട് അതിവേഗം ദേശീയ ടെസ്റ്റ് ടീമിലെത്തി. കാല്‍വിരലിനേറ്റ പരിക്ക് വകവെക്കാതെയാണ് ഗാബ ടെസ്റ്റിന്റെ അവസാന ദിനം അദ്ദേഹം ടീമിനായി മൈതാനത്തിറങ്ങിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam