ന്യൂഡൽഹി : വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിലും കളി ഇന്ത്യയുടെ കൈയിൽ തന്നെ. രണ്ടാം ദിനമായ ഇന്നലെ 318/2 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇന്ത്യ 518/5 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. തുടർന്ന് ഒന്നാം ഇന്നിംഗ്‌സിന് ഇറങ്ങിയ വെസ്റ്റിൻഡീസ് സ്റ്റമ്പെടുക്കുമ്പോൾ 140/4 എന്ന നിലയിലാണ്. 6 വിക്കറ്റ് ശേഷിക്കെ ഇന്ത്യയെക്കാൾ 378 റൺസ് പിന്നിലാണവർ.
ശുഭ്മാൻ ഗില്ലിന്റെ സെഞ്ച്വറിയായിരുന്നു ഇന്നലത്തെ ഹൈലൈറ്റ്. 196 പന്തിൽ നിന്ന് 16 ഫോറും 2 സിക്‌സും ഉൾ പ്പെടെ ഗിൽ 129 റൺസുമായി പുറത്താകാതെ നിന്നു. ഒന്നാം ദിനം സെഞ്ച്വറി നേടിയ യശ്വസി ജയ്‌സ്വാളും ഗില്ലും കൂടിയാണ് ഇന്നലെ ഇന്ത്യയുടെ ഇന്നിംഗ്‌സ് പുനരാരംഭിച്ചത്. അപ്രതീക്ഷിത വിക്കറ്റ് നഷ്ടത്തോടെയാണ് ഇന്നലെ ഇന്ത്യയുടെ തുടക്കം. ഇന്നലെ രണാം ഓവറിൽ തന്നെ ഗില്ലുമായുള്ള ആശയക്കുഴപ്പത്തെ തുടർന്ന് ഡബിൾ സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന യശ്വസി ജയ്‌സ്വൾ (175) റണ്ണൗട്ടായി.
ഗില്ലനോട് അതൃപ്തി അറിയിച്ച ശേഷമാണ് ജയ്‌സ്വാൾ മടങ്ങിയത്. എന്നാൽ റണ്ണിനുള്ള സാധ്യതയില്ലായിരുന്നുവെന്നും വിമർശനമുയർന്നു. 258 പന്ത് നേരിട്ട് 22 ഫോറുൾ പ്പെട്ടതാണ് ജയ്‌സ്വാളിന്റെ ഇന്നിംഗ്‌സ്. തുടർന്ന് സ്ഥാനക്കയറ്റം കിട്ടി എത്തിയ നിധീഷ് കുമാർ റെഡ്ഡിയും (54 പന്തിൽ 43) നന്നായി ബാറ്റ്‌ചെയ്തു. 2 സ്‌കിസും 4 ഫോറും താരം നേടി. ജോമൽ വാരികാനെതിരെ വമ്പനടിക്ക് ശ്രമിച്ച നിതീഷിനെ ലോംഗ് ഓണിൽ ജയ്ഡൻ സീൽസ് പിടിച്ച് പുറത്താവുകയായിരുന്നു, തുടർന്നെത്തിയ ധ്രുവ് ജൂറലും (44) ഗില്ലിന് മികച്ച പിന്തുണ നൽകിയതോടെ ഇന്ത്യൻ സ്‌കോർ 500 കടന്നു.
ഇതിനിടെ ഗിൽ കരിയറിലെ പത്താം ടെസ്റ്റ് സെഞ്ച്വറി കുറിച്ചു. ജുറേലിനെ റോസ്റ്റൺ ചേസ് ക്ലീൻ ബൗൾ ഡാക്കിയതോടെ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. വാരികാൻ വിൻഡീസിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഒന്നാം ഇന്നിംഗ്‌സിന് ഇറങ്ങിയ വിൻഡീസിന് 4 വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ 3 വിക്കറ്റ് വീഴ്ത്തി. കുൽദീപ് യാദവ് ഒരു വിക്കറ്റും നേടി. ജോൺ ക്യാമ്പെൽ (10), ടാഗ്‌നരെയൻ ചന്ദർപോൾ (34), അലിക് ആതാൻസെ (41), റോസ്റ്റൺ ചേസ് എന്നിവരുടെ വിക്കറ്റുകളാണ് ഇന്നലെ വിൻഡീസിന് നഷ്ടമായത്. 31 റൺസുമായി ഷായ് ഹോപ്പും 14 റൺസെടുത്ത ടെവിൻ ഇംലാക്കുമാണ് ക്രീസിലുള്ളത്.
വിൻഡീസ് ഓപ്പണൽ ജോൺ കാമ്പെല്ലിനെ പുറത്താക്കാൻ ഷോട്ട് ലെഗ്ഗിൽ സായ് സുദർശൻ എടുത്ത അവിശ്വസനീയ ക്യാച്ചിൽ അമ്പരന്ന് ക്രിക്കറ്റ് ലോകം. പേസർമാർക്ക് വിക്കറ്റ് വീഴ്ത്താൻ കഴിയാതിരുന്നതിനാൽ ഗിൽ 8-ാം ഓവറിൽ ജഡേജയെ പന്തേൽപ്പിച്ചു.
ആ ഓവറിലെ രണ്ടാം പന്തിൽ കാമ്പെല്ലിന്റെ ശക്തമായ സ്വീപ് ഷോട്ട് നേരെ ചെന്നത് തൊട്ടരികിൽ ഷോട്ട് ലെഗ്ഗിൽ ഫീൽഡ് ചെയ്യുകയായിരുന്ന സായ്യുടെ നെഞ്ചിന് നേരെയായിരുന്നു. തകർപ്പൻ ഷോട്ട് കൈകൊണ്ട് തടുത്ത സായ് പന്ത് താഴെവീഴാതെ പിടിച്ചെടുക്കുകയായിരുന്നു. വിശ്വസിക്കാനാകാതെ അല്പ നേരം ക്രീസിൽ തുടർന്ന ശേഷമാണ് കാമ്പെൽ ക്രീസ് വിട്ടത്
വലത്തേ കൈവിരലിന് വേദനയുണ്ടായതിനെ തുടർന്ന് ഫിസയോയെത്ത് പരശോധിച്ച ശേഷം മൈതാനത്ത് നിന്ന് മടങ്ങിയ സായ്ക്ക് പകരക്കരാനായി ദേവ്ദത്ത് പടിക്കൽ ഫീൽഡറായെത്തി.
5 ഈവർഷം ഗില്ലിന്റെ 5-ാം ടെസ്റ്റ് സെഞ്ച്വറിയാണിത്. രാജ്യത്തിന്റെ ക്യാപ്ടനായ ആദ്യ വർഷത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരമെന്ന റെക്കാഡും ഗിൽ സ്വന്തമാക്കി. ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ ഇന്ത്യൻ ക്യാപ്ടനെന്ന വിരാട് കൊഹ്‌ലിയുടെ (2017-18) റെക്കാഡിനൊപ്പവും ഗില്ലെത്തി.
12 ടെസ്റ്റ് ക്യാപ്ടനായി വെറും 12 ഇന്നിംഗ്‌സിൽ നിന്നാണ് ഗിൽ 5 സെഞ്ച്വറി നേടിയത്. ടെസ്റ്റ് ക്യാപ്ടനായ ശേഷം ഏറ്റവും കുറവ് ഇന്നിംഗ്‌സിൽ 5 സെഞ്ച്വറി നേടിയവരിൽ മൂന്നാമതായി ഗിൽ. 318 പന്തുകളാണ് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സിൽ വിൻഡീസ് പേസർമാർ നേടിയത്. എന്നാൽ ഇവർക്ക് ഒരുവിക്കറ്റ് പോലും നേടാനായില്ല.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ വെസ്റ്റിൻഡീസന് 183 റൺസിന് എട്ട് വിക്കറ്റുകൾ നഷ്ടമായി. കുൽദീപ് യാദവിന് 4 വിക്കറ്റുകൾ വീഴ്ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്