നോട്ടിംഗ്ഹാം ഫോറസ്റ്റിന്റെ പുതിയ ഹെഡ് കോച്ചായി സീൻ ഡൈചെ ദീർഘകാല കരാറിൽ ഒപ്പുവെക്കുന്നതിന്റെ അന്തിമഘട്ടത്തിലാണ്്. തുടർച്ചയായ എട്ട് മത്സരങ്ങളിൽ വിജയമില്ലാതെ പോയതിനെത്തുടർന്ന് ആൻജെ പോസ്‌റ്റെകോഗ്ലുവിനെ ക്ലബ് പുറത്താക്കിയതിന് തൊട്ടുപിന്നാലെയാണ് പുതിയ ഹെഡ്‌കോച്ചിനായുള്ള അന്വേഷണം.
റോബർട്ടോ മാൻസിനി, മാർക്കോ സിൽവ എന്നിവരുൾപ്പെടെയുള്ള മറ്റ് പരിശീലകരെയും നോട്ടിംഗ്ഹാം ഫോറസ്റ്റ് പരിഗണിച്ചിരുന്നുവെങ്കിലും, ബേൺലിയോടൊപ്പമുള്ള ഏഴുവർഷത്തോളം നീണ്ട പ്രവർത്തന പരിചയവും എവർട്ടണിലെ രണ്ട് വർഷത്തെ സേവനവും ഡൈചെനെ മുൻപന്തിയിലെത്തിച്ചത്. നോട്ടിംഗ്ഹാം ഫോറസ്റ്റിന്റെ യൂത്ത് ടീമിലൂടെ കടന്നുവന്ന ഡൈചെന് കൂടുതൽ സ്വീകാര്യനാവാൻ സഹായിച്ചു.
കഴിഞ്ഞ സീസണിലെ ഏഴാം സ്ഥാനത്തിന് ശേഷം വലിയ തകർച്ച നേരിട്ട ഫോറസ്റ്റ് നിലവിൽ പ്രീമിയർ ലീഗിൽ 18-ാം സ്ഥാനത്താണ്. സീൻ ഡൈചെന്റെ നിയമനം ടീമിനെ സ്ഥിരപ്പെടുത്താനും തരംതാഴ്ത്തൽ ഭീഷണിയിൽ നിന്ന് രക്ഷിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023-24 സീസണിൽ എവർട്ടനെ തരംതാഴ്ത്തലിൽ നിന്ന് അദ്ദേഹം രക്ഷിച്ചിരുന്നു. കൂടാതെ, ബേൺലിയെ തുടർച്ചയായ ആറ് പ്രീമിയർ ലീഗ് സീസണുകളിലേക്ക് നയിച്ചുകൊണ്ട് അദ്ദേഹം ക്ലബ്ബിന് ഏറ്റവും വിജയകരമായ ഒരു കാലഘട്ടം സമ്മാനിക്കുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
