എം.എസ്. ധോണിയുടെ റെക്കോർഡ് തകർത്ത് സഞ്ജു സാംസൺ

MAY 19, 2026, 9:06 AM

ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ മഞ്ഞക്കുപ്പായത്തിൽ ചരിത്രനേട്ടം സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസൺ. ഒരു ഐ.പി.എൽ സീസണിൽ ചെന്നൈ ടീമിനായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന വിക്കറ്റ് കീപ്പർ ബാറ്ററെന്ന ഇതിഹാസ താരം എം.എസ്. ധോണിയുടെ 13 വർഷം പഴക്കമുള്ള റെക്കോർഡാണ് ചെന്നൈ കുപ്പായത്തിൽ ആദ്യ സീസണിൽ തന്നെ സഞ്ജു മറികടന്നത്. ചെപ്പോക്കിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ നിർണായക പോരാട്ടത്തിൽ 12 റൺസെടുത്തതോടെയാണ് സഞ്ജു ചരിത്രനേട്ടത്തിലെത്തിയത്.

2013ലെ ഐ.പി.എൽ സീസണിൽ 16 ഇന്നിങ്‌സുകളിൽ നിന്ന് ധോണി നേടിയ 461 റൺസെന്ന റെക്കോർഡാണ് സഞ്ജു ഇന്ന് മറികടന്നത്. ഹൈദരാബദിനെതിരായ മത്സരത്തിനിറങ്ങുമ്പോൾ റെക്കോർഡ് നേട്ടത്തിലെത്താൻ സഞ്ജുവിന് 12 റൺസായിരുന്നു വേണ്ടിയിരുന്നത്.

നിതീഷ് കുമാർ റെഡ്ഡി എറിഞ്ഞ മത്സരത്തിലെ ആദ്യ ഓവറിലെ ആദ്യ പന്ത് നോ ബോളായപ്പോൾ ഫ്രീ ഹിറ്റായ അടുത്ത പന്തിൽ സിക്‌സ് അടിച്ച സഞ്ജു പിന്നീട് രണ്ട് ബൗണ്ടറികൾ കൂടി നേടി 6 പന്തിൽ 15 റൺസെടുത്ത് ആദ്യ ഓവറിൽ തന്നെ ധോണിയെ മറികടന്നു. ചെന്നൈക്കായി ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ വിക്കറ്റ് കീപ്പർമാരുടെ ആദ്യ 10 സ്ഥാനങ്ങളിൽ 9 എണ്ണവും ധോണിയുടെ പേരിലായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam