റയൽ മാഡ്രിഡ് യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് പ്ലെ ഓഫിൽ

FEBRUARY 27, 2026, 2:47 AM

യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ ബെൻഫിക്കയെ കടന്ന് മുൻചാമ്പ്യന്മാരായ റയൽ മാഡ്രിഡ്. സ്വന്തം തട്ടകമായ മാഡ്രിഡിലെ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന രണ്ടാം പാദ പ്ലെ ഓഫിൽ ബെൻഫിക്കയെ 2-1ന് കീഴടക്കിയാണ് റയൽ നോക്കൗട്ട് ഉറപ്പിച്ചത്. ബെൻഫിക്കയുടെ തട്ടകത്തിൽ നടന്ന സംഭവ ബഹുലമായ ആദ്യ പാദത്തിൽ 1-0ത്തിന്റെ ജയം നേടിയ റയൽ ഇരുപാദങ്ങളിലുമായി 3-1നാണ് ബെൻഫിക്കയെ കീഴടക്കിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് രണ്ട് ഗോൾ തിരിച്ചടിച്ച് റയൽ ജയിച്ചുകയറിയത്. ഒന്നാം പാദത്തിൽ റയലിന്റെ വിജയഗോൾ നേടുകയും വംശിയാധിക്ഷേപംനേരിടുകയും ചെയ്ത വിനീഷ്യസ് ജൂനിയറാണ് രണ്ടാം പാദത്തിലും റയലിന്റെ വിജയശില്പിയായത്.

14-ാം മിനിട്ടിൽ റാഫ സിൽവ ബെൻഫിക്കയെ മുന്നിലെത്തിച്ചു. രണ്ട് മിനിട്ടിനകം ചുവാമെനി റയലിന് സമനില സമ്മാനിച്ചു. 80-ാം മിനിട്ടിൽ വാൽവെർഡെയുടെ തന്നെ പാസിൽ നിന്നാണ് വിനീഷ്യസ് റയലിന്റെ വിജയഗോൾ നേടിയത്.

ഒന്നാം പാദ മത്സരത്തിനിടെ തനിക്ക് നേരെ വംശീയാധിക്ഷേപം നടത്തിയെന്ന് വീനിഷ്യസ് ആരോപിച്ച ബെൻഫിക്ക താരം ജിയാൻലൂക്ക പ്രെസ്റ്റിയാനി യുവേഫയുടെ താത്കാലിക വിലക്ക് നേരിടുന്നതിനാൽ ഇന്നലെ കളിച്ചില്ല. ഒന്നാം പാദത്തിനിടെ ചുവപ്പ് കാർഡ് കണ്ട ബെൻഫിക്ക കോച്ച് മൗറീഞ്ഞോയും ഇന്നലെ പുറത്തായിരുന്നു. പ്രാഥമിക ഘട്ടത്തിൽ തങ്ങളുടെ അവസാന മത്സരത്തിൽ ബെൻഫിക്കയോട് തോറ്റതോടെയാണ് റയലിന് നോക്കൗട്ടിൽ കടക്കാൻ പ്ലെ ഓഫ് കളിക്കേണ്ടി വന്നത്. ആ ബെൻഫിക്കയെ തന്നെ തോൽപ്പിച്ച് നോക്കൗട്ടിലെത്താനായത് റയലിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam