ലുനിനെ റയൽ മാഡ്രിഡ് വിൽക്കാൻ ശ്രമിക്കുന്നു

JULY 23, 2024, 6:57 PM

റയൽ മാഡ്രിഡ് ഗോൾ കീപ്പർ ലുനിൻ ക്ലബ് വിടാൻ സാധ്യത. റയൽ മാഡ്രിഡ് നൽകിയ പുതിയ കരാർ താരം ഇനിയും അംഗീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇതിനാൽ റയൽ മാഡ്രിഡ് താരത്തെ വിൽക്കാനാണിപ്പോൾ ശ്രമിക്കുന്നത്.

കഴിഞ്ഞ സീസണിൽ കോർതോ പരിക്കേറ്റ് പുറത്ത് ഇരുന്നപ്പോൾ ലുനിൻ ആയിരുന്നു റയൽ മാഡ്രിഡിന്റെ വല കാത്തത്.

റയലിന്റെ സീസണിലെ കിരീടങ്ങളിൽ എല്ലാം ലുനിന്റെ വലിയ പങ്കുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ലുനിൻ കൂടുതൽ അവസരങ്ങളാണ് ആഗ്രഹിക്കുന്നത്. ലോർതോ തിരികെയെത്തിയത് കൊണ്ട് തന്നെ വരും സീസണിൽ റയൽ മാഡ്രിഡിൽ ലുനിന് അവസരം കിട്ടാനുള്ള സാധ്യത വളരെ കുറവാണ്.

vachakam
vachakam
vachakam

റയൽ മാഡ്രിഡ് ലുനിനെ വിൽക്കുക ആണെങ്കിൽ രണ്ടാം കീപ്പറായി കെപയെ സൈൻ ചെയ്യും. റയലിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ് കെപ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam