അവസാന ഓവർ ത്രില്ലറിൽ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ച് ആർ.സി.ബി. ഒന്നാം സ്ഥാനത്ത്

MAY 10, 2026, 2:00 PM

ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെ 2 വിക്കറ്റിന് തോൽപ്പിച്ച് പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്തേക്കുയർന്ന് ആർ.സി.ബി. സൂപ്പർ സൺഡേയിൽ നടന്ന രണ്ടാം മത്സരത്തിൽ ക്രുനാൽ പാണ്ഡ്യയുടെ (46 പന്തിൽ 73) തകർപ്പൻ ബാറ്റിങ് പ്രകടനത്തിന്റെ കരുത്തിലാണ് ആർ.സി.ബി വിജയം വിജയവഴിയിൽ തിരിച്ചെത്തിയത്.

നേരത്തെ ഗുജറാത്ത് ടൈറ്റൻസിനോടും ലഖ്‌നൌ സൂപ്പർ ജയന്റ്‌സിനോടും തോറ്റിരുന്ന ആർ.സി.ബി 11 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് ഉയരുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. തിലക് വർമ (57), നമൻ ധിർ (47), രോഹിത് ശർമ (22) എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് മുംബൈ ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. നാല് വിക്കറ്റെടുത്ത ഭുവനേശ്വർ കുമാറിന്റെ ബൌളിങ് പ്രകടനമാണ് മുംബൈയുടെ മുന്നേറ്റനിരയെ തകർത്തത്.

vachakam
vachakam
vachakam

മറുപടിയായി ആർ.സി.ബി ക്രുനാൽ പാണ്ഡ്യ (73), ജേക്കബ് ബെഥൽ (27), ജിതേഷ് ശർമ (18) എന്നിവരുടെ ബാറ്റിങ് മികവിലാണ് ലക്ഷ്യം കണ്ടത്. അവസാന ഓവറിൽ 15 റൺസാണ് ആർ.സി.ബിക്ക് ജയിക്കാൻ വേണ്ടിയിരുന്നത്

രാജ് ബാവ എറിഞ്ഞ 20-ാമത്തെ ഓവറിലെ നാലാമത്തെ പന്ത് സിക്‌സർ പറത്തിയ ഭുവനേശ്വർ കുമാറാണ് മത്സരം ആർ.സി.ബിക്ക് അനുകൂലമാക്കി തിരിച്ചത്. അവസാന പന്തിൽ ജയിക്കാൻ രണ്ട് റൺസ് വേണമെന്നിരിക്കെ ആർ.സി.ബിയുടെ ബാറ്റർ രസിക് സലാം ധർ രണ്ട് റണ്ണുകൾ ഓടിയെടുക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam