അതെനിക്ക് വേണ്ട! ലോകകപ്പ് വിജയത്തിന് ബിസിസിഐ നൽകിയ 2.5 കോടി രൂപ അധിക ബോണസ് നിരസിച്ച് ദ്രാവിഡ്

JULY 10, 2024, 1:45 PM

ന്യൂ ഡൽഹി: ടി20 ലോകകപ്പ് വിജയത്തിന് ബിസിസിഐ നൽകിയ 2.5 കോടി രൂപ അധിക ബോണസ് നിരസിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം പരിശീലകൻ രാഹുൽ ദ്രാവിഡ്.മറ്റു സപ്പോർട്ടിങ് സ്റ്റാഫിനെപ്പോലെ തന്നെ പരിഗണിച്ചാല്‍ മതിയെന്നും അഞ്ച് കോടിക്ക് പകരം രണ്ടരക്കോടി രൂപ തന്നാൽ മതിയെന്നും അദ്ദേഹം ബിസിസിയോട് പറഞ്ഞു.

ട്വന്റി 20 ലോകപ്പിലെ 15 അംഗ ടീമിനും പരിശീലകൻ ദ്രാവിഡിനും അഞ്ച് കോടി രൂപ വെച്ച് പാരിതോഷികം നൽകാനായിരുന്നു ബിസിസിഐ തീരുമാനം. ദ്രാവിഡിനെ പിന്തുണച്ച സപ്പോർട്ടിങ് സ്റ്റാഫിന് രണ്ടര കോടിയും സെലക്ടർമാർക്ക് ഒരു കോടി രൂപ നൽകാനും ബിസിസിഐ തീരുമാനമെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സപ്പോർട്ടിങ് സ്റ്റാഫിന് നൽകുന്ന തുക തന്നെ തനിക്കും മതിയെന്ന് ദ്രാവിഡ് നിലപാടെടുത്തത്

അതേസമയം ഇതാദ്യമായല്ല രാഹുല്‍ ദ്രാവിഡ് ക്രിക്കറ്റ് ലോകകപ്പ് ജേതാക്കള്‍ക്കുള്ള ബിസിസിഐയുടെ പ്രതിഫലത്തിന്‍റെ കാര്യത്തില്‍ മാതൃകാപരമായ നിലപാട് സ്വീകരിക്കുന്നത്. 2018ല്‍ ഇന്ത്യന്‍ ടീം അണ്ടര്‍ 19 ലോകകപ്പ് നേടിയപ്പോഴും അദ്ദേഹം സമാന നിലപാട് സ്വീകരിച്ചിരുന്നു.

vachakam
vachakam
vachakam

അന്ന് ടീമിന്റെ മുഖ്യ പരിശീലകന്‍ ആയിരുന്ന ദ്രാവിഡിന് 50 ലക്ഷം രൂപയും മറ്റ് സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്ക് 20 ലക്ഷം വീതവും താരങ്ങള്‍ക്ക് 30 ലക്ഷം രൂപ വീതവും ബോണസായി നല്‍കാന്‍ ബിസിസിഐ അന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ എല്ലാവര്‍ക്കും തുല്യ സമ്മാനത്തുക നല്‍കണം എന്ന് ദ്രാവിഡ് ആവശ്യപ്പെട്ടതോടെ ബിസിസിഐ 25 ലക്ഷം രൂപ വീതം ദ്രാവിഡ് അടക്കം എല്ലാ കോച്ചിംഗ് സ്റ്റാഫിനും 2018ല്‍ നൽകുകയായിരുന്നു . 

അതേസമയം, ചൊവ്വാഴ്ച ബിസിസിഐ ഗൗതം ഗംഭീറിനെ പുതിയ സീനിയർ പുരുഷ ടീമിൻ്റെ മുഖ്യ പരിശീലകനായി പ്രഖ്യാപിച്ചു. ഈ മാസം അവസാനം ആരംഭിക്കാനിരിക്കുന്ന ശ്രീലങ്കയുടെ വരാനിരിക്കുന്ന വൈറ്റ് ബോൾ പര്യടനത്തിൽ ആയിരിക്കും ഗംഭീറീന്റെ പരിശീലനത്തിന് കീഴിൽ ഇന്ത്യൻ താരങ്ങൾ ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നത്.അതിനിടെ , ഇന്ത്യൻ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ ദ്രാവിഡ് ​ഇനി ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്ററായി. ചുമതലയേൽക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്


vachakam
vachakam
vachakam

ENGLISH SUMMARY: Rahul Dravid Rejected extra bonus on T20 winning


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam