രാഹുൽ ചാഹർ കൗണ്ടി ചാമ്പ്യൻഷിപ്പിൽ സറേയിലേക്ക്

MARCH 28, 2026, 8:20 AM

ഇന്ത്യയുടെ സ്പിൻ താരം രാഹുൽ ചഹാർ സറേയിലേക്ക്. കൗണ്ടി ചാമ്പ്യൻഷിപ്പിൽ എട്ട് മത്സരങ്ങളിൽ താരം കളിയ്ക്കും. കഴിഞ്ഞ സെപ്തംബറിൽ സറേയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച താരം പത്ത് വിക്കറ്റുകളാണ് ഏക മത്സരത്തിൽ നിന്ന് നേടിയത്. രണ്ടാം ഇന്നിംഗ്‌സിലെ എട്ട് വിക്കറ്റ് ഉൾപ്പെടെ മത്സരത്തിൽ നിന്ന് 10 വിക്കറ്റുകൾ നേടിയ താരം ഇത്തവണ എട്ട് മത്സരങ്ങളിലാണ് കൗണ്ടിയ്ക്കായി കളിയ്ക്കുക.

സീസണിലെ സറേയുടെ അവസാന എട്ട് മത്സരങ്ങളിൽ താരം ടീമിനൊപ്പമുണ്ടാകും. ജൂൺ 7ന് ഓവലിൽ ഹാംഷയറിനെതിരെയുള്ള മത്സരത്തിൽ താരം ടീമിനൊപ്പം ചേരും. 2025ൽ ടീമിനൊപ്പമുള്ള ചെറിയ സ്‌പെൽ താൻ ഏറെ ആസ്വദിച്ചിരുന്നുവെന്നാണ് രാഹുൽ ചഹാർ അഭിപ്രായപ്പെട്ടത്.

ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടി കളിയ്ക്കുന്ന താരം ഐ.പി.എല്ലിന് ശേഷം ജൂണിൽ സറേയ്‌ക്കൊപ്പം ചേരും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam