പി.എസ്.ജി. യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് പ്ലെ ഓഫിൽ

FEBRUARY 27, 2026, 2:49 AM

രണ്ടാം പാദത്തിൽ മൊണാക്കോയുമായി 2-2ന്റെ സമനില പാലിച്ച പി.എസ്.ജി ആദ്യ പാദത്തിൽ 3-2ന്റെ ജയം നേടിയതിന്റെ പിൻബലത്തിൽ പ്രീക്വാർട്ടറിൽ കടന്നു. ഇരുപാദങ്ങളിലുമായി 5-4നാണ് പി.എസ്.ജിയുടെ വിജയം. മമദൗ കൗലിബാലി 58-ാം മിനിട്ടിൽ ചുവപ്പ് കാർഡ് കണ്ടതിനാൽ പത്ത് പേരായി ചുരുങ്ങിയത് മൊണാക്കോയ്ക്ക് തിരിച്ചടിയായി.

ആദ്യപാദത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റെങ്കിലും സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാം പാദത്തിൽ 4-1ന്റെ ജയം നേടി ഇറ്റാലിയൻ ക്ലബ് അത്‌ലാന്റ ബൊറൂഷ്യ ഡോർട്ട്മുണ്ടിനെ മറികടന്ന് നോക്കൗട്ടിലേക്ക് ടിക്കറ്റെടുത്തു. അവസാന നിമിഷങ്ങളിൽ സ്‌കോൾറ്റർബെക്കും ബെൻസെബെയിനിയും ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ 9 പേരുമായാണ് ബൊറൂഷ്യ മത്സരം പൂർത്തിയാക്കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam