ക്യാപ്ടനായ മാർക്വിനോസ് പരിക്കേറ്റ് പുറത്തായതായി പാരിസ് സെന്റ് ജെർമെയ്‌ന് (പി.എസ്.ജി) അറിയിച്ചു. 31കാരനായ ബ്രസീലിയൻ പ്രതിരോധ താരത്തിന് അടുത്ത കുറച്ച് ആഴ്ചകൾ കളിക്കാനാവില്ല,
ഒക്‌ടോബർ 1ന് നടക്കുന്ന എഫ്.സി. ബാഴ്‌സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് പോരാട്ടവും നഷ്ടമാകും. മാർക്വിനോസിന്റെ അഭാവത്തിൽ ഇല്യ സബാർനി ആദ്യ ഇലവനിൽ സ്ഥാനം പിടിക്കുമെന്ന് കരുതുന്നു.
ഫിഫ ക്ലബ്ബ് ലോകകപ്പ് മത്സരങ്ങൾക്കും ടോട്ടൻഹാം ഹോട്ട്‌സ്പറിനെതിരായ യുവേഫ സൂപ്പർ കപ്പ് വിജയത്തിനും ഇടയിൽ ടീമിന് ആവശ്യമായ വിശ്രമം ലഭിച്ചിരുന്നില്ല. ഇത് ടീമിൽ പല താരങ്ങളും പരിക്കിന് പിടിയിലാകാൻ കാരണമായിട്ടുണ്ട്. ഉസ്മാൻ ഡെംബെലെ, ജാവോ നെവെസ്, ഡെസിറെ ഡൗ എന്നിവർ ഇപ്പോഴും പരിക്കേറ്റ് പുറത്താണ്. ഓക്‌സറെക്കെതിരായ വാരാന്ത്യത്തിലെ ലീഗ് 1 മത്സരത്തിൽ ഇവർ ആരും കളിക്കില്ല, ഇവരുടെയെല്ലാം പുനരധിവാസ ചികിത്സകൾ തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്