വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി താരം പി ആർ ശ്രീജേഷ്

JULY 22, 2024, 3:42 PM

പാരീസ് ഒളിമ്പിക്‌സോടെ അന്താരാഷ്ട്ര ഹോക്കിയിൽനിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ ഗോൾക്കീപ്പർ പി.ആർ. ശ്രീജേഷ്. സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. 

2020 ടോക്യോ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമംഗമാണ് ഈ മലയാളി സൂപ്പർ താരം. 

പാരീസിലേത് ശ്രീജേഷിന്റെ നാലാമത്തെ ഒളിമ്പിക്‌സാണ്.  36-ാം വയസ്സിലാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. 2006മുതൽ ശ്രീജേഷ് 328 മത്സരങ്ങളിൽ ഇന്ത്യക്കായി കളിച്ചു. 

vachakam
vachakam
vachakam

രണ്ടുതവണ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയിട്ടുമുണ്ട്. ഖേൽ രത്‌ന, അർജുന, പത്മശ്രീ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2012, 2016, 2020 ഒളിമ്പിക്സുകളിലും ഇന്ത്യൻ ഗോൾ വല കാത്തത് ശ്രീജേഷ് ആയിരുന്നു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam