ഫിഫ ഫുട്‌ബോൾ ലോകകപ്പ് 2026ന് മുന്നോടിയായുള്ള പരിശീലന മത്സരത്തിൽ പോർച്ചുഗൽ ചിലിയെ 2-1ന് തോൽപ്പിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും മികച്ച പ്രകടനമാണ് ആദ്യ മത്സരങ്ങളിൽ കാഴ്ചവച്ചത്. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷമാണ് രണ്ട് ടീമിന്റേയും ഗോളുകൾ പിറന്നത്. ആദ്യ പകുതിയുടെ അവസാന സമയത്തെ കൈയാങ്കളിയുടെ പേരിൽ പോർച്ചുഗലിന്റെ റാഫേൽ ലിയാവോയും ചിലിയുടെ ഇവാൻ റോമനും ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകേണ്ടി വന്നിരുന്നു.
ഇതോടെ 10 പേരുമായാണ് ഇരു ടീമും കളിക്കാനിറങ്ങിയത്. പോർച്ചുഗൽ സൗഹൃദ മത്സരത്തിന് ഇറങ്ങിയപ്പോൾ എല്ലാവരും ഉറ്റുനോക്കിയിരുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രകടനത്തിലേക്കാണ്. തന്റെ അവസാന ലോകകപ്പിന് ഇറങ്ങുന്ന റൊണാൾഡോയുടെ ഫോം എങ്ങനെയാവുമെന്നതായിരുന്നു ആരാധകർക്കറിയേണ്ടിയിരുന്നത്.
പ്രതീക്ഷക്കൊത്ത പ്രകടനം നടത്താൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സാധിച്ചില്ലെന്ന് തന്നെ പറയാം. 46-ാം മിനുട്ടിൽ റൊണാൾഡോയെ പിൻവലിച്ചതിന് പിന്നാലെയാണ് പോർച്ചുഗൽ ഗോൾ നേടിയത്. എതിരാളികൾ ഇക്കാര്യം ചൂണ്ടിക്കാട്ടി റൊണാൾഡോയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ട്രോളുന്നുമുണ്ട്. അതേ സമയം റൊണാൾഡോയ്‌ക്കൊപ്പം ജോവോ ഫെലിക്‌സിനെ കളിപ്പിക്കാത്തതിനെതിരെ പോർച്ചുഗൽ പരിശീലകനെതിരെ ആരാധകർ വിമർശനം ഉയർത്തുകയാണ്.
മുന്നേറ്റത്തിൽ റൊണാൾഡോയും ജോവോ ഫെലിക്‌സും ചേരുന്ന കൂട്ടുകെട്ടാണ് പോർച്ചുഗലിന്റെ കരുത്ത്. അതുകൊണ്ടുതന്നെ ഇവരെ ഒപ്പം കളിപ്പിക്കണമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്. അൽ നസറിൽ റൊണാൾഡോയും ജോവോ ഫെർണാണ്ടസും ഒന്നിച്ച് കളിക്കുന്നവരാണ്. 26കാരനായ താരം 20 ഗോളുകളും 14 അസിസ്റ്റുമായി ഇത്തവണത്തെ അൽ നസറിന്റെ കിരീട നേട്ടത്തിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്നു.
58-ാം മിനുട്ടിലാണ് പോർച്ചുഗൽ ആദ്യ ഗോൾ നേടിയത്. റൂബൻ നെവസിന്റെ അസിസ്റ്റിൽ ഗോൺസാലോ ഗേഡസാണ് പറങ്കിപ്പടക്ക് ആദ്യ ഗോൾ നേടിക്കൊടുത്തത്. 75-ാം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസാണ് പോർച്ചുഗലിന്റെ രണ്ടാം ഗോൾ നേടിയത്. ഇഞ്ചുറി ടൈമിലാണ് ചിലി ഒരു ഗോൾ തിരിച്ചു മടക്കിയത്. ചിലിയുടെ ആക്രമണോത്സക ശൈലിയോട് പൊരുതി ജയിക്കാൻ പോർച്ചുഗലിനായത് പ്രതീക്ഷ നൽകുന്നതാണ്. പന്തടക്കത്തിലും ആക്രമണത്തിലുമെല്ലാം പോർച്ചുഗൽ ഒരുപടി മുന്നിൽ നിന്നുവെന്നതാണ് എടുത്തു പറയേണ്ടത്. 62% പന്തടക്കത്തിൽ മുന്നിട്ട് നിൽക്കാൻ പോർച്ചുഗലിനായി. മൂന്ന് വലിയ അവസരങ്ങളും പറങ്കിപ്പട സൃഷ്ടിച്ചു. ടീമെന്ന നിലയിൽ മികച്ച പ്രകടനം തന്നെയാണ് പോർച്ചുഗൽ കാഴ്ചവെച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
