കിരീടം നിലനിർത്തണമെങ്കിൽ പ്രകടനം ഇനിയും മെച്ചപ്പെടുത്തണം: മെസി

JULY 4, 2026, 5:15 AM

ഫിഫ ലോകകപ്പ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. പ്രീക്വാർട്ടർ പോരാട്ടത്തിൽ കേപ്പ് വെർദെയെപ്പോലെ കുഞ്ഞന്മാർക്കെതിരെ വിജയിക്കാൻ അർജന്റീനയ്ക്ക് അധികസമയം വരെ കാത്തിരിക്കേണ്ടി വന്നത് ടീമിന്റെ നിലവിലെ പോരായ്മകളിലേക്കാണ് വിരൽചൂണ്ടുന്നത്.

3-2 എന്ന സ്‌കോറിനാണ് അർജന്റീന അവസാനം ജയിച്ചുകയറിയത്. കേപ്പ് വെർദെയുടെ കരുത്തുറ്റ പ്രതിരോധത്തെ തകർക്കാൻ അർജന്റീനൻ മുന്നേറ്റനിര നന്നേ പാടുപെട്ടു. 40കാരനായ ഗോൾകീപ്പർ വൊസിഞ്ഞയുടെ മികച്ച പ്രകടനം അർജന്റീനയ്ക്ക് വലിയ തലവേദനയായി.

ഇപ്പോൾ അർജന്റീനയുടെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് മെസി... ''ഈ മത്സരം വളരെ കടുപ്പമുള്ളതായിരിക്കുമെന്ന് ഞങ്ങൾക്ക് മുൻകൂട്ടി അറിയാമായിരുന്നു. സ്‌പെയിനിനോടും ഉറുഗ്വേയോടും തോൽക്കാത്ത ടീമാണ് കേപ്പ് വെർദെ എന്നത് വെറും യാദൃശ്ചികതയല്ല.'' മെസി പറഞ്ഞു. ആദ്യ ഗോൾ നേടിയ ശേഷം ടീം അമിത ആത്മവിശ്വാസത്തിലായതും, പന്ത് കൈവശം വെക്കുന്നതിൽ വരുത്തിയ പിഴവുകളുമാണ് സമനില വഴങ്ങാൻ കാരണമെന്ന് മെസി ചൂണ്ടിക്കാട്ടി. എതിരാളികളെ ചെറുതായി കാണരുതെന്നും, നോക്കൗട്ട് ഘട്ടത്തിൽ ആരും ഒന്നും സൗജന്യമായി തരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

എന്തുതന്നെയായാലും, ഈ കൊടും ചൂടിലും 120 മിനിറ്റ് മൈതാനത്ത് പൊരുതിയ ടീമിന്റെ മനോവീര്യത്തെ മെസ്സി പ്രശംസിച്ചു. മികച്ച ഫുട്‌ബോൾ പുറത്തെടുത്തില്ലെങ്കിലും വിജയിക്കാൻ സാധിച്ചു എന്നത് ഒരു വലിയ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും, കിരീടം നിലനിർത്തണമെങ്കിൽ പ്രകടനം ഇനിയും മെച്ചപ്പെടുത്തണമെന്ന തിരിച്ചറിവ് അർജന്റീനൻ ക്യാമ്പിനുണ്ട്.

ഈ വിജയത്തിന് ശേഷം വിശ്രമത്തിനും അടുത്ത മത്സരത്തിനായുള്ള തയ്യാറെടുപ്പുകൾക്കുമാണ് ടീം ഇപ്പോൾ മുൻഗണന നൽകുന്നത്. ഈജിപ്തിനെതിരെയുള്ള അടുത്ത മത്സരം അർജന്റീനയ്ക്ക് വലിയൊരു പരീക്ഷണം തന്നെയായിരിക്കും. കരുത്തുറ്റ ഒരു സംഘത്തിനെതിരെ തങ്ങളുടെ പോരായ്മകൾ പരിഹരിച്ച് മുന്നേറാൻ സ്‌കലോണിക്കും സംഘത്തിനും സാധിക്കുമോ എന്ന് കണ്ടറിയണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam