മോഷണക്കേസിലെ പ്രതിയിൽ നിന്ന് ഒന്നേമുക്കാൽ ലക്ഷം രൂപ തട്ടിയെടുത്ത കേസ്; രണ്ട് എസ്ഐമാർ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

AUGUST 14, 2026, 2:21 AM

കൊച്ചി: മോഷണക്കേസിലെ പ്രതിയിൽ നിന്ന് ഒന്നേമുക്കാൽ ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് എസ്‌ഐമാർ ഉൾപ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. 

കളമശ്ശേരി ഭാഗത്തുനിന്ന് ചെമ്പുകമ്പി മോഷണം പോയ കേസിലെ അന്വേഷണത്തിനിടയിലാണ് സംഭവം. മോഷ്ടിച്ച കമ്പികൾ വിറ്റ ആക്രിക്കട കണ്ടെത്തുകയും അന്വേഷണത്തിനായി പൊലീസ് അവിടെയെത്തുകയും ചെയ്തു. തുടർന്ന് കടയിൽ വെച്ചിരുന്ന ഒന്നേമുക്കാൽ ലക്ഷത്തോളം രൂപ പൊലീസുകാർ എടുത്തു കൊണ്ടുപോവുകയായിരുന്നുവെന്നാണ് കേസ്.

കേസിൽ പ്രതിയായ ആക്രിക്കട ഉടമ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയെ തുടർന്നാണ് വകുപ്പുതല അന്വേഷണവും സസ്പെൻഷനും ഉണ്ടായിരിക്കുന്നത്. 

vachakam
vachakam
vachakam

കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്‌ഐ സെബാസ്റ്റ്യൻ ചാക്കോ, എസ്‌ഐ ഷമീർ, സിപിഒ  ലിജോ എന്നിവർക്കെതിരെയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻഷൻ നടപടി സ്വീകരിച്ചത്.  മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയും കൂടുതൽ അന്വേഷണം തുടരുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam