കേസ് ഏറ്റെടുത്തതിലെ വൈരാഗ്യം; അഭിഭാഷകന്റെ പിതാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു

AUGUST 13, 2026, 11:55 PM

എറണാകുളം: കേസ് ഏറ്റെടുത്തതിലെ വൈരാഗ്യത്തെ തുടർന്ന് അഭിഭാഷകന്റെ പിതാവിനെ വീടുകയറി ആക്രമിച്ച് കുത്തിപ്പരിക്കേൽപ്പിച്ച് എതിർകക്ഷികൾ. എറണാകുളം ഞാറക്കൽ സ്വദേശിയായ മോഹൻദാസിനാണ് കുത്തേറ്റത്. 

വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം നടന്നത്. പ്രതികളിൽ ഒരാളായ ഡൈനാസ്റ്റ് ഭാര്യയുമായി വിവാഹമോചനം നേടി കഴിയുകയായിരുന്നു. തുടർന്ന് ഭാര്യ നൽകിയ ഗാർഹിക പീഡനക്കേസ് അഭിഭാഷകനായ ഡോൾബോവ് വഴിയാണ് കോടതിയിൽ ഫയൽ ചെയ്തത്. 

ഇതിലുള്ള വിരോധത്തെ തുടർന്ന് അഭിഭാഷകനെ ചോദിച്ചാണ് പ്രതികളായ ഡക്ടറും ഡൈനാസ്റ്റും വീട്ടിലെത്തിയത്.  പ്രതികൾ വീട്ടിലെത്തുമ്പോൾ അഭിഭാഷകൻ അവിടെ ഉണ്ടായിരുന്നില്ല. വീട്ടിനുള്ളിലേക്ക് കയറി അക്രമം നടത്താൻ ശ്രമിച്ച പ്രതികളോട് പുറത്തുപോകാൻ ആവശ്യപ്പെട്ട പിതാവ് മോഹൻദാസിനെ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് വീടിന്റെ മുറ്റത്തിട്ട് കുത്തുകയായിരുന്നു.  

vachakam
vachakam
vachakam

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെയും ഞാറക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.ഗുരുതരമായി പരിക്കേറ്റ മോഹൻദാസിനെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam