ബിജെപിയുടെ സുപ്രധാന രേഖകൾ ചോർന്നു; മാരാർജി ഭവനിൽ നിന്ന് രണ്ട് ജീവനക്കാരെ പുറത്താക്കി

AUGUST 13, 2026, 9:35 PM

തിരുവനന്തപുരം: പാർട്ടിയുടെ സുപ്രധാന രേഖകളും വിവരങ്ങളും ചോർന്നതോടെ സംസ്ഥാന ബി.ജെ.പി. ആസ്ഥാനമായ മാരാർജി ഭവനിൽ  രണ്ടു ജീവനക്കാരെ ഒഴിവാക്കി. മൂന്നുപേർകൂടി പുറത്താകും.

പാർട്ടിക്കെതിരേ ഉയർന്ന ആരോപണങ്ങൾ പരിശോധിക്കാൻ മുൻപ്രസിഡന്റ് കുമ്മനം രാജശേഖരനും ജേക്കബ് തോമസും അടങ്ങിയ അച്ചടക്കസമിതിയുടെ തെളിവെടുപ്പു നടക്കുമ്പോൾ മുറിയിലെ നിരീക്ഷണക്യാമറ ഓഫ് ചെയ്തിരുന്നു.

ഓഫാക്കിയ വിവരം നിമിഷങ്ങൾക്കകം സാമൂഹികമാധ്യമത്തിൽ പ്രചരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഓഫീസ് ജീവനക്കാരുടെ പങ്കുകണ്ടെത്തിയത്. പ്രധാനമന്ത്രിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട അക്കൗണ്ട്സ് വിവരങ്ങൾ സി.പി.എം. പത്രത്തിൽ എത്തുകയും വാർത്തയാകുകയും ചെയ്തിരുന്നു.

vachakam
vachakam
vachakam

ഇതോടെയാണ് നിരീക്ഷണം ശക്തമാക്കിയത്. കുമ്മനം നയിക്കുന്ന അച്ചടക്കസമിതിയുടെ അന്വേഷണപരിധിയിൽ രേഖാ ചോർച്ചയും ഉൾപ്പെട്ടിട്ടുണ്ട്. രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷനായപ്പോൾ നേരത്തേയുണ്ടായിരുന്ന ജീവനക്കാരെ മാറ്റിയിരുന്നില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam