ഡ്രൈവറും കണ്ടക്ടറും മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം; കെ.എസ്.ആർ.ടി.സിയിൽ ബ്രെത്തലൈസർ പരിശോധന കർശനമാക്കും

AUGUST 13, 2026, 10:07 PM

പെരുമ്പാവൂർ: കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കിടയിൽ ബ്രെത്തലൈസർ പരിശോധന കൂടുതൽ കാര്യക്ഷമമാക്കണമെന്ന് എം.ഡി.യുടെ നിർദേശം. ഓരോ ഡിപ്പോയിലും സ്റ്റേഷൻ ചുമതലയുളള ഉദ്യോഗസ്ഥർ പരിശോധന കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

ബ്രെത്തലൈസർ യന്ത്രം ഇല്ലാത്ത യൂണിറ്റുകളിൽ ഇൻസ്‌പെക്ടർമാരെ നിയോഗിച്ച് 'സർപ്രൈസ്' പരിശോധന നടത്തണമെന്നാണ് നിർദേശം. കെ.ബി. ഗണേഷ്‌കുമാർ മന്ത്രിയായിരിക്കുമ്പോഴാണ് കെ.എസ്.ആർ.ടി.സി.യിൽ ജീവനക്കാർക്ക് ബ്രെത്തലൈസർ പരിശോധന ഏർപ്പെടുത്തിയത്.

ഡ്യൂട്ടി തുടങ്ങുന്നതിന് മുൻപ് ഡ്രൈവറും കണ്ടക്ടറും മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പാക്കുകയായിരുന്നു മുഖ്യം. മറ്റുജീവനക്കാരും ബ്രെത്തലൈസർ പരിശോധന നടത്തിയാണ് ജോലിക്ക് കയറിയിരുന്നത്. തുടക്കത്തിൽ പരിശോധനകൾ കാര്യക്ഷമമായി നടക്കുകയും ഫലപ്രദമായിരുന്നുവെന്നുമാണ് വിലയിരുത്തൽ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam