പത്തനാപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ അധിക്ഷേപിച്ച കെ.ബി. ഗണേഷ് കുമാർ മാപ്പ് പറയണമെന്നാവിശ്യപ്പെട്ട് പത്തനാപുരം താലൂക്ക് യൂണിയൻ നേതൃയോഗം രംഗത്ത്.
എൻഎസ്എസിനും നേതൃത്വത്തിനുമെതിരെയുള്ള നിന്ദകൾ ഇനിയും തുടർന്നാൽ ശക്തമായ സമരപരിപാടികളുമായി പൊതുനിരത്തിലിറങ്ങി പ്രതിരോധിക്കുമെന്നും പത്തനാപുരം താലൂക്ക് യൂണിയൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എൻഎസ്എസിനെ തകർക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയിൽ ഗണേഷ് കുമാർ പങ്കെടുത്തുവെന്നും, സ്വന്തം പ്രവർത്തികളുടെ ഫലമായാണ് അദ്ദേഹം പൊതുമണ്ഡലങ്ങളിൽ നിന്ന് തിരസ്കരിക്കപ്പെട്ടതെന്നും യോഗം ആരോപിച്ചു. വിറളിപൂണ്ടാണ് ഗണേഷ് കുമാർ അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നതെന്നും സ്വന്തം പിതാവിനോട് അദ്ദേഹം എങ്ങനെയാണ് പെരുമാറിയതെന്ന് ജനങ്ങൾക്ക് അറിയാമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
