കൊച്ചി : മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞു നടത്തിയ തട്ടിപ്പിൽ സർക്കാർ ഉടൻ അന്വേഷണം പ്രഖ്യാപിച്ചേക്കും. സർക്കാറിന് ഉണ്ടായ സാമ്പത്തിക നഷ്ടം, നികുതി വെട്ടിപ്പ്, സ്പോൺസറുടെ സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവ അന്വേഷണ പരിധിയിൽ ഉണ്ടാകും.
വിദേശ പണമിടപാട്, കള്ളപ്പണം വെളുപ്പിക്കൽ, സർക്കാർ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തൽ തുടങ്ങിയ ആരോപണങ്ങളാണ് കായിക വകുപ്പിന്റെ അന്വേഷണറിപ്പോർട്ടിലുള്ളത്. കൂടാതെ കഴിഞ്ഞ സർക്കാരും സ്പോൺസറുo തമ്മിൽ അവിശുദ്ധ ഇടപാട് ഉണ്ടായെന്നും കണ്ടെത്തിയിരുന്നു.
കായിക വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് വിശദമായി പരിശോധിച്ചശേഷമായിരിക്കും തുടരന്വേഷണം പ്രഖ്യാപിക്കുക. കഴിഞ്ഞദിവസം മുഖ്യമന്ത്രി വി ഡി സതീശൻ വിഷയത്തിന്റെ ഗൗരവത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
