കാസര്‍കോട് തൂഫാന്‍ കേസ്; പ്രതികളുടെ വിദേശയാത്രകൾ പരിശോധിക്കും

AUGUST 13, 2026, 10:15 PM

കൊച്ചി: കാസര്‍കോട്ടെ എംഡിഎംഎ കേസില്‍ വിവരശേഖരണത്തിന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും. വിദേശത്ത് നിന്നും ലഹരി എത്തിച്ചിട്ടുണ്ടോയെന്നതടക്കം പരിശോധിക്കുന്നതിന്റെ ഭാഗമായി പ്രതികളുടെ വിദേശയാത്രകള്‍ എന്‍സിബി നിരീക്ഷിച്ചുവരികയാണ്. കേസിലെ പ്രതി അബ്ദുള്‍ സലാം തായ്‌ലന്‍ഡിലേക്ക് ഉള്‍പ്പെടെ നടത്തിയ യാത്രകള്‍ എന്‍സിബി പരിശോധിക്കും.

ലഹരിക്കടത്തിന് പിന്നില്‍ വന്‍ റാക്കറ്റുകള്‍ ഉണ്ടെന്നാണ് സൂചന. എറണാകുളത്തേക്ക് എംഡിഎംഎ എത്തിച്ചുനല്‍കിയത് ഇതരസംസ്ഥാനക്കാരിയായ യുവതിയാണെന്നും ഊബര്‍ കാറുകള്‍ ഉപയോഗിച്ചാണ് ലഹരിക്കടത്തുകള്‍ നടത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

കേസില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ സോഷ്യല്‍മീഡിയ ടീം കോര്‍ഡിനേറ്റര്‍ എന്നവകാശപ്പെട്ടയാളുടെ നേതൃത്വത്തില്‍ നടത്തിയ കോടിക്കണക്കിന് രൂപയുടെ ലഹരിക്കച്ചവടത്തിന്റെ വിവരമാണ് പുറത്തുവരുന്നത്.

vachakam
vachakam
vachakam

തനിക്ക് സോഷ്യല്‍മീഡിയ ടീം ഇല്ലെന്നും ലഹരിവസ്തുവുമായി പിടിയിലായ ആള്‍ തന്റെ സോഷ്യല്‍മീഡിയ കോര്‍ഡിനേറ്റര്‍ അല്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടെങ്കിലും പിടിയിലായ സംഘം പൊലീസ് പരിശോധന ഒഴിവാക്കിയത് രാഷ്ട്രീയ ബന്ധം ഉപയോഗിച്ചെന്നാണ് വിവരം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam