കൊല്ലം: കരുനാഗപ്പള്ളിയിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ അന്വേഷണം നടത്തി നടപടിയെടുക്കാൻ സിഎംഡിക്ക് നിർദേശം നൽകി എക്സൈസ് മന്ത്രി.
മദ്യം വാങ്ങാൻ എത്തിയ ആളിൽ നിന്ന് ജീവനക്കാരൻ 50 രൂപ അധികം ആവശ്യപ്പെട്ടതാണ് സംഭവം. അധികമായി വാങ്ങുന്ന ദൃശ്യം സഹിതം മന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇടപെടൽ.
പരാതിയിൽ ബെവ്‌കോയുടെ ഇന്റേണൽ ഓഡിറ്റ് വിഭാഗം അന്വേഷണം നടത്തും. റിപ്പോർട്ട് ഉടൻ കൈമാറണമെന്നാണ് ഓഡിറ്റ് സംഘത്തിന് നൽകിയ നിർദേശം.റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെടുക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
