ന്യൂസിലാൻഡ് പരിശീലനം നടത്തുന്നതിനിടെ ഡ്രോൺ പറത്തി; കനേഡിയൻ സ്റ്റാഫ് പിടിയിൽ

JULY 24, 2024, 4:03 PM

പാരീസ്: ന്യൂസിലൻഡ് വനിതകൾ ഫുട്ബോൾ പരിശീലിക്കുന്നതിനിടെ ഡ്രോൺ പറത്തിയതായി പരാതി. കാനഡ വനിതാ ഫുട്‌ബോൾ ടീം അംഗമാണ് ഡ്രോൺ പറത്തിയത്.

ഒളിമ്പിക്‌സിന് മുന്നോടിയായി വ്യാഴാഴ്ച ഇരു ടീമുകളും ഏറ്റുമുട്ടാനിരിക്കെയാണ് കാനഡയിൽ നിന്നുള്ള നീക്കം. ന്യൂസിലൻഡ് ഒളിമ്പിക് കമ്മിറ്റി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് പരാതി നൽകി.

ജൂലായ് 22-ന് സെന്റ് എറ്റിയന്നയിൽ ന്യൂസിലൻഡ് വനിതാ ഫുട്‌ബോൾ ടീം പരിശീലനം നടത്തുന്ന ഇടത്തിന് മുകളിലൂടെ ഡ്രോൺ പറത്തുന്നത് ശ്രദ്ധയിൽപ്പെട്ട അധികൃതർ ഉടൻതന്നെ പൊലീസിൽ വിവരമറിയിച്ചു. ഇതുപ്രകാരം കനേഡിയൻ ടീമിലെ ഡ്രോൺ ഓപ്പറേറ്ററെ തടങ്കലിലാക്കി. 

vachakam
vachakam
vachakam

വിഷയത്തിൽ കാനഡ ടീം മാപ്പുപറയുകയും അന്വേഷണം നടത്തുന്ന കാര്യം അറിയിക്കുകയും ചെയ്തു. 'സംഭവത്തിൽ ഞെട്ടലും നിരാശയുമുണ്ട്. നിയമാനുസൃതമായുള്ള കളിക്കായി നിലകൊള്ളുന്നവരാണ് തങ്ങളെന്ന്' കനേഡിയൻ ഒളിമ്പിക് കമ്മിറ്റി അറിയിച്ചു. വെള്ളിയാഴ്ചയാണ് പാരീസ് ഒളിമ്പിക്‌സ് ഉദ്ഘാടനം. ഫുട്‌ബോൾ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam