ചരിത്രത്തിലാദ്യം! പരാഗ്വക്ക് മുന്നിൽ വീണ് ജർമനി ലോകകപ്പിൽ നിന്നും പുറത്ത്

JUNE 29, 2026, 10:33 PM

ലോകകപ്പിലെ ആദ്യ വമ്പന്‍ അട്ടിമറിയില്‍ ജര്‍മനി പുറത്ത്. പെനല്‍റ്റി ഷൂട്ടൗട്ടില്‍ പാരഗ്വായോട് തോറ്റാണ് (4-3) ജര്‍മനി പുറത്തായത്. ഷൂട്ടൗട്ടില്‍ ജര്‍മനിയുടെ ജോനാഥൻ താഹ്, നിക്ക് വോൾട്ടെമാഡെ, കൈ ഹാവേർട്സ് എന്നിവർക്ക് പിഴച്ചപ്പോൾ പാരഗ്വായ് ലക്ഷ്യം കാണുകയായിരുന്നു.

ലോകകപ്പിന്‍റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ജര്‍മനി പെനല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുന്നത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും 1-1 എന്ന നിലയിൽ സമനില പാലിച്ചതിനെ തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

എക്സ്ട്രാ ടൈമില്‍ ജൊനാഥാന്‍ താഹ് നേടിയ ഗോള്‍ റഫറി അനുവദിക്കാതിരുന്നതും ജര്‍മനിക്ക് തിരിച്ചടിയായി. ലഭിച്ച അവസരങ്ങള്‍ മുതലാക്കാനും ജര്‍മനിക്ക് കഴിഞ്ഞില്ല. പന്തടക്കത്തില്‍ ജര്‍മനി മുന്നില്‍ നിന്നുവെങ്കിലും ജൂലിയോ എന്‍സിസൊയുടെ ഹെഡ്ഡറിലൂടെ പാരഗ്വായ് 42–ാം മിനിറ്റില്‍ ലീഡെടുത്തു. കായ് ഹാവെര്‍ട്സിലൂടെ 54–ാം മിനിറ്റില്‍ ജര്‍മനി സമനില പിടിച്ചു. ഫ്ലോറിയൻ വിർട്സിന്റെ ക്രോസിൽ നിന്നുമായിരുന്നു ഹാവെര്‍ട്സിന്‍റെ ഹെഡ്ഡര്‍. തുടര്‍ച്ചയായ മൂന്നാം ലോകകപ്പിലാണ് ജര്‍മനി പ്രീ–ക്വാര്‍ട്ടര്‍ കാണാതെ പുറത്താകുന്നത്.

vachakam
vachakam
vachakam

ഹോസെ കനാലെയാണ് അവസാന കിക്ക് വലയിലാക്കി പാരഗ്വായെ അടുത്ത റൗണ്ടിലേക്ക് കടത്തിയത്. ഫ്രാന്‍സ് സ്വീഡന്‍ മല്‍സരത്തിലെ വിജയികളെയാകും പ്രീ–ക്വാര്‍ട്ടറില്‍ പാരഗ്വായ്ക്ക് നേരിടേണ്ടി വരിക.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam