ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും ആദ്യ റൗണ്ട് കടക്കാതെ പുറത്തായതിനു പിന്നാലെ ന്യൂസിലൻഡിനെതിരെയുള്ള ടി20 പരമ്പരയും ഏകദിന പരമ്പരയും തോറ്റിരിക്കുകയാണ് പാകിസ്താൻ. തൊട്ടു പിന്നാലെ ഐ.സി.സി വൻ പിഴ ചുമത്തിയിരിക്കുകയാണ്. കുറഞ്ഞ ഓവർ നിരക്കിൽ പാകിസ്താന് മൂന്ന് ഏകദിനങ്ങളിലും ഐ.സി.സി പിഴ ചുമത്തിയിരിക്കുകയാണ്. കൂടാതെ താരങ്ങൾക്ക് മാച്ച്ഫീയുടെ അഞ്ച് ശതമാനം പിഴയും ചുമത്തിയിട്ടുണ്ട്.
ന്യൂസിലൻഡിനെതിരായ ഏകദിന, ടി20 പരമ്പരകളിൽ ദയനീയമായിരുന്നു പാകിസ്താന്റെ പ്രകടനം. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ 4-1 നാണ് കീവീസ് ജയിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാകട്ടെ കിവീസ് തൂത്തുവാരി.
ആദ്യ ഏകദിനത്തിൽ 73 റൺസിനും രണ്ടാം ഏകദിനത്തിൽ 84 റൺസിനും കിവീസ് പാകിസ്താനെ പരാജയപ്പെടുത്തി. പരമ്പരയിലെ മൂന്നാം മത്സരത്തിൽ 43 റൺസിന് തോറ്റതോടെ പാക് ടീം പരമ്പരയിൽ ദയനീയമായി തകർന്നടിഞ്ഞു. അതിന് പിന്നാലെയാണ് ഐസിസി പിഴ ചുമത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്