ബാബർ അസം, മുഹമ്മദ് റിസ്‌വാനെയും ഒഴിവാക്കി പാകിസ്ഥാന്റെ ഏഷ്യകപ്പ് ടീം

AUGUST 18, 2025, 4:06 AM

അടുത്തമാസം യുഎഇയിൽ നടക്കുന്ന ഏഷ്യാകപ്പിനും യുഎഇയും അഫ്ഗാനിസ്ഥാനും ഉൾപ്പെട്ട ത്രിരാഷ്ട്ര ടി20 പരമ്പരക്കുമുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു.

സീനിയർ താരങ്ങളായ ബാബർ അസമിനെയും മുഹമ്മദ് റിസ്‌വാനെയും ഏഷ്യാ കപ്പ് ടീമിലേക്ക് പരിഗണിച്ചില്ല. സൽമാൻ അലി ആഘയാണ് 17 അംഗ ടീമിന്റെ നായകൻ. മുഹമ്മദ് ഹാരിസാണ് ടീമിന്റെ വിക്കറ്റ് കീപ്പർ. പേസർ ഷഹീൻ അഫ്രീദിയും സീനിയർ താരം ഫഖർ സമനും ടീമിൽ സ്ഥാനം നിലനിർത്തി. പേസർമാരായ ഹാരിസ് റൗഫ്, ഹസൻ അലി, ഫഹീം അഷ്‌റഫ് എന്നിവർക്കൊപ്പം യുവതാരങ്ങളായ സയ്യീം അയൂബ്, ഹസൻ നവാസ് എന്നിവരും ഏഷ്യാ കപ്പ് ടീമിലിടം നേടിയിട്ടുണ്ട്.

അടുത്തകാലത്തായി ഏകദിന ടീം നായകനായ റിസ്‌വാനെയും ബാബറിനെയും പാകിസ്ഥാൻ ടി20 ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ഈ മാസം നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരക്കുള്ള ടീമിലും ഇരുവരെയും ഉൾപ്പെടുത്തിയിരുന്നില്ല. ടി20 ക്രിക്കറ്റിൽ ഇരുവരുടെയും മോശം സ്‌ട്രൈക്ക് റേറ്റ് കാരണം ബാബറിനെയും റിസ്‌വാനെയും ഇനി ടി20 ടീമിലേക്ക് പരിഗണിക്കില്ലെന്ന് പാക് സെലക്ടർമാർ നേരത്തെ സൂചന നൽകിയിരുന്നു. 2024 ഡിസംബറിലാണ് ബാബർ അവസാനമായി പാകിസ്ഥാനായി ടി20 മത്സരത്തിൽ കളിച്ചത്. പാകിസ്ഥാൻ സൂപ്പർ ലീഗിൽ പെഷവാർ സാൽമിക്കായി 128.57 സ്‌ട്രൈക്ക് റേറ്റിൽ 288 റൺസ് മാത്രമായിരുന്നു ബാബറിന് നേടാനായത്.

vachakam
vachakam
vachakam

സെപ്തംബർ ഒമ്പതിന് യുഎഇയിൽ തുടങ്ങുന്ന ഏഷ്യാകപ്പിൽ ഇന്ത്യക്കും യുഎഇക്കും ഒമാനുമൊപ്പമുള്ള ഗ്രൂപ്പിലാണ് പാകിസ്ഥാൻ. സെപ്തംബർ 12ന് ആദ്യ മത്സരത്തിൽ ഒമാനെ നേരിടുന്ന പാകിസ്ഥാൻ 14ന് ഇന്ത്യയുമായി മത്സരത്തിനിറങ്ങും. സെപ്തംബർ 17ന് യുഎഇക്കെതിരെ ആണ് പാകിസ്ഥാന്റെ അവസാന ഗ്രൂപ്പ് മത്സരം. ഗ്രൂപ്പിൽ നിന്ന് മുന്നിലെത്തുന്ന രണ്ട് ടീമുകൾ സൂപ്പർ ഫോറിലേക്ക് മന്നേറും. ഏഷ്യാ കപ്പിന് മുമ്പ് യുഎഇയും അഫ്ഗാനിസ്ഥാനും ഉൾപ്പെടുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയിലും പാകിസ്ഥാൻ കളിക്കും.

2023ൽ ഏകദിന ഫോർമാറ്റിൽ നടന്ന ഏഷ്യാ കപ്പിൽ സൂപ്പർ ഫോറിലെത്തിയെങ്കിലും മൂന്നിൽ രണ്ട് കളികളും തോറ്റ് പാകിസ്ഥാൻ ഫൈനലിലെത്താതെ പുറത്തായിരുന്നു. 2022ൽ ടി20 ഫോർമാറ്റിൽ നടന്ന ഏഷ്യാ കപ്പിൽ പാകിസ്ഥാൻ റണ്ണറപ്പുകളായിരുന്നു.

ത്രിരാഷ്ട്ര പരമ്പരക്കും ഏഷ്യാ കപ്പിനുമുള്ള പാകിസ്ഥാൻ ടീം: സൽമാൻ അലി ആഘ (ക്യാപ്ടൻ), അബ്രാർ അഹമ്മദ്, ഫഹീം അഷ്‌റഫ്, ഫഖർ സമാൻ, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, ഹസൻ അലി, ഹസൻ നവാസ്, ഹുസൈൻ തലാത്ത്, ഖുഷ്ദിൽ ഷാ, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പർ), മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയർ, സാഹിബ്‌സാദ ഫർഹാൻ, സലിംസാദ ഫർഹാൻ, ഷാഹിർഫ്, സലീം അഹമ്മദ്, സുഫ്യാൻ മൊഖിം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam