ടോക്യോ: പാകിസ്ഥാൻ ഫുട്‌ബോൾ താരങ്ങളാണെന്ന വ്യാജരേഖകളുണ്ടാക്കി ജപ്പാനിലേക്കു കടക്കാൻ ശ്രമിച്ച 22 പാക് പൗരന്മാരെ നാടുകടത്തി. പാകിസ്ഥാനിലെ 'ഫുട്‌ബോൾ ക്ലബ്ബിന്റെ താരങ്ങളായി' ജപ്പാനിലേക്ക് കളിക്കാൻ എത്തിയവരെയാണ് ജപ്പാൻകാർ പാകിസ്ഥാനിലേക്കു തന്നെ തിരിച്ചുവിട്ടത്. സംഭവത്തിനു പിന്നിൽ മനുഷ്യക്കടത്താണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
സിയാൽകോട്ടിൽ നിന്നുള്ള ഫുട്‌ബോൾ താരങ്ങളെന്ന് അവകാശപ്പെട്ടാണ് ഇവർ ടോക്യോയിലെത്തിയത്. പാകിസ്ഥാനിലെ മനുഷ്യക്കടത്ത് സംഘത്തിൽപെട്ട മാലിക് വഖാസ് എന്നയാൾ ഫുട്‌ബോൾ ക്ലബ്ബ് റജിസ്റ്റർ ചെയ്ത ശേഷം അതുവഴി ആളുകളെ കടത്താനാണു ശ്രമിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്