ഐ.സി.സി പുരുഷ ടി20 ലോകകപ്പ് 2026ലേക്ക് യോഗ്യത നേടി ഒമാൻ. സൂപ്പർ സിക്‌സ് പോരാട്ടങ്ങളിൽ മൂന്നും ജയിച്ച് ആറുപോയിന്റുമായി ഒമാൻ ഒന്നാം സ്ഥാനത്താണ്. നേപ്പാളുമായി പരാജയം നേരിട്ടതോടെ ഇരുടീമുകളും ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിച്ചു.
ഗ്രൂപ്പ് ഘട്ടത്തിൽ സമോവയെയും പാപുവ ന്യൂ ഗിനിയയെയും പരാജയപ്പെടുത്തിയ ശേഷം ഒമാൻ സൂപ്പർ സിക്‌സ് ഘട്ടത്തിലേക്ക് രണ്ടിൽ കൂടുതൽ പോയിന്റുകൾ നേടിയിരുന്നു. കൂടാതെ സൂപ്പർ സിക്‌സിൽ 172 എന്ന നിലയിൽ ഖത്തറിനെതിരെ ആദ്യ വിജയം നേടി.
ഇന്നലെ നടന്ന മത്സരത്തിൽ മലയാളിയായ അലിഷാൻ ഷറഫുവിന്റെ മികവാണ് യു.എ.ഇയ്ക്ക് സമോവയെ 77 റൺസിന് തകർപ്പൻ വിജയം നൽകിയത്. താരം യു.എ.ഇക്ക് വേണ്ടി 51 പന്തിൽ 86 റൺസ് അടിച്ചുകൂട്ടി.
നിലവിൽ സൂപ്പർ സിക്‌സ് പോയിന്റ് പട്ടികയിൽ നാല് പോയിന്റുമായി യു.എ.ഇ മൂന്നാം സ്ഥാനത്താണ്. യു.എ.ഇ അടുത്തതായി ഒക്ടോബർ 16ന് ജപ്പാനുമായി നിർണ്ണായക മത്സരത്തിന് ഇറങ്ങും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്