ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം. ഓക്ലൻഡിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ന്യൂസിലൻഡ് വിജയിച്ചത്.
ടോം ലാതത്തിന്റെ അർധ സെഞ്ചുറിയുടെയും ഡിവോൺ കോൺവെയുടെ ഇന്നിംഗ്‌സിന്റെയും മികവിലാണ് ന്യൂസിലൻഡ് വിജയലക്ഷ്യം മറികടന്നത്. ടോം ലാതം 63 റൺസാണെടുത്തത്. ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ലാതത്തിന്റെ ഇന്നിംഗ്‌സ്.
കോൺവെ 39 റൺസും ടിം റോബിൻസൺ 17 റൺസുമെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലൂതോ സിപാംലയും കേശവ് മഹാരാജും ഓരോ വിക്കറ്റ് വീതമെടുത്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 136 റൺസെടുത്തത്. 26 റൺസെടുത്ത എൻകോബനി മൊകോയെനയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്‌സ്‌കോറർ. ജോർജ് ലിൻഡെ 23 റൺസും ഡിയാൻ ഫെറെസ്റ്റർ 17 റൺസും ജെറാൾഡ് കോട്‌സെ 16 റൺസുമെടുത്തു.
ന്യൂസിലൻഡിന് വേണ്ടി കൈൽ ജാമീസണും മിച്ചൽ സാന്റ്‌നറും ബെൻ സിയേഴ്‌സും രണ്ട് വിക്കറ്റ് വീതമെടുത്തു. ലോക്കി ഫെർഗൂസൺ, കൊൽ മക്‌കോഞ്ചി, ജെയിംസ് നീഷം എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വിജയത്തോടെ പരമ്പരയിൽ ന്യൂസിലൻഡ് 2-1ന് മുന്നിലെത്തി. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റിന് വിജയിച്ചപ്പോൾ രണ്ടാം മത്സരം ന്യൂസിലൻഡ് 68 റൺസിന് സ്വന്തമാക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
