ഇന്റർ മിലാനെ തോൽപ്പിച്ച് നാപോളി ഇറ്റാലിയൻ സീരി എയിൽ തലപ്പത്ത്

OCTOBER 26, 2025, 8:34 AM

ഇറ്റാലിയൻ സീരി എയിൽ മികച്ചൊരു പോരാട്ടത്തിൽ ഇന്റർ മിലാനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ച് നാപോളി. ജയത്തോടെ ഇന്ററിനെ നാലാം സ്ഥാനത്തേക്ക് തള്ളി ലീഗിൽ ഒന്നാമത് എത്താനും നാപോളിയ്ക്കായി.

ചാമ്പ്യൻസ് ലീഗിൽ പി.എസ്.വിക്ക് എതിരെ കനത്ത പരാജയം ഏറ്റുവാങ്ങിയ നാപോളി അത്യുഗ്രൻ തിരിച്ചു വരവാണ് കാണാനായത്. ഡി ലോറൻസോയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട കെവിൻ ഡുബ്രയിനാണ് നാപോളി ഗോൾ വേട്ട തുടങ്ങിയത്. എന്നാൽ ഗോൾ നേടി നാലു മിനിറ്റിനുള്ളിൽ ബെൽജിയം താരം പരിക്കേറ്റു പുറത്ത് പോയത് നാപോളിക്ക് വൻ തിരിച്ചടിയായി.


രണ്ടാം പകുതിയിൽ 54-ാമത്തെ മിനിറ്റിൽ അതിമനോഹരമായ ഒരു ഗോളാണ് സ്‌കോട്ട് മക്‌ഡോമിന നേടിയത്. ബോക്‌സിനു പുറത്ത് നിന്ന് അതുഗ്രൻ വോളിയിലൂടെ സ്‌കോട്ടിഷ് താരം നാപോളിക്ക് രണ്ടാം ഗോൾ സമ്മാനിച്ചു. എന്നാൽ 5 മിനിറ്റിനുള്ളിൽ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ഹകൻ ഇന്ററിനായി ഒരു ഗോൾ മടക്കി. എന്നാൽ 66-ാമത്തെ മിനിറ്റിൽ നെരസിന്റെ പാസിൽ നിന്നു ഗോൾ നേടിയ അംഗയിസ നാപോളിയുടെ ജയം ഉറപ്പിക്കുക ആയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam